Home Featured നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട്

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട്

by admin

ദില്ലി: രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ  എത്തുന്നു. മാർച്ചിൽ നടന്ന എംപിസി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. 

നാണയങ്ങളുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, റിസർവ് ബാങ്ക് ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിൽ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്ന  മറ്റ് നഗരങ്ങള്‍.

ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുക. മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങൾ വേണമെങ്കിലും  ഉപഭോക്താവിന് സ്‌കാന്‍ ചെയ്‌തെടുക്കാം.

 നോട്ട് അച്ചടി ഏറെ ചെലവുള്ളതുകൊണ്ട് പതിയെ ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. സമയ ലാഭവും ആർബിഐ പരിഗണിക്കുന്നു. സാധാരണ ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുണ്ട്. നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം.

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ ബാങ്കിൽ ക്യു നിൽക്കേണ്ട; സിഡിഎം വഴി എങ്ങനെ നിക്ഷേപിക്കാം

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി ബാങ്കുകളിൽ തിരക്കാണ്. ആർബിഐ പറയുന്നത് പ്രകാരം 2023 സെപ്റ്റംബർ 30 ആണ് 2000 രൂപ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള അവസാന തീയതി. 2000 രൂപ നോട്ടുകൾ എങ്ങനെ കൈമാറ്റം ചെയ്യാം എന്നതിനെ കുറിച്ച് ഐസിഐസിഐ ബാങ്ക് അടുത്തിടെ ഉപഭോക്താക്കൾക്ക് മാർഗനിർദേശം നൽകിയിരുന്നു

2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഇനിപ്പറയുന്ന ഏതെങ്കിലും രീതിയിൽ മാറ്റാമെന്ന് ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് മെയിൽ അയച്ചു.  ബാങ്കിൽ അക്കൗണ്ട് ആവശ്യമില്ലാടെ തന്നെ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ആർബിഐയുടെ റീജിയണൽ ഓഫീസുകളിൽ നിന്നും ഒരു സമയം 20,000 രൂപ വരെ മാറ്റി വാങ്ങാം. 

ഒരു ഐസിഐസിഐ ബാങ്ക് ഉപഭോക്താവിന് അക്കൗണ്ടിലേക്ക് 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള കെവൈസി മാനദണ്ഡങ്ങൾക്ക് വിധേയമായി നിക്ഷേപിക്കാമെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിനായി വാതിൽപ്പടി ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. 

കൂടാതെ,  തിരഞ്ഞെടുത്ത ശാഖകളിലും എടിഎമ്മുകളിലും ലഭ്യമായ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാം. 

എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ എങ്ങനെ 2000 രൂപ നിക്ഷേപിക്കാം.

ഘട്ടം 1: ഒരു ഐസിഐസിഐ ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സന്ദർശിക്കുക
ഘട്ടം 2: എടിഎം മെഷീനിൽ കാർഡ്‌ലെസ്സ് ക്യാഷ് ഡെപ്പോസിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ‘കസ്റ്റമർ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: 12 അക്ക അക്കൗണ്ട് നമ്പർ നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: അക്കൗണ്ട് നമ്പർ നൽകിയ ശേഷം  സ്ലോട്ടിൽ പണം വെക്കുക.
ഘട്ടം 5: ഇടപാട് പ്രോസസ്സ് ചെയ്യുന്നത് വരെ കാത്തിരിക്കുക. മെഷീൻ തുക കണക്കാക്കും
ഘട്ടം 6: നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ‘തുടരുക’ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഇടപാട് സ്ഥിരീകരിച്ച് രസീത് ശേഖരിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group