Home Featured കർണാടക വിജയം മധ്യപ്രദേശിലും ആവർത്തിക്കും; കോൺഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി

കർണാടക വിജയം മധ്യപ്രദേശിലും ആവർത്തിക്കും; കോൺഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി

by admin

ഭോപ്പാൽ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.

ബെംഗളൂരുവില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയും ഇടിമിന്നലും; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം കർണാടകത്തിൽ കോൺഗ്രസിന്‍റെ അഞ്ച് ഗ്യാരന്‍റികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചർച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

നിന്നെ പോലുള്ളവരോടൊപ്പം എന്റെ മകള്‍ ഡാന്‍സ് ചെയ്യില്ല; പൊതു വേദിയില്‍ വച്ച്‌ അജിത്തിനെ അപമാനിച്ച്‌ മീനയുടെ അമ്മ

അജിത്തിനെ കുറിച്ച്‌ ആരോടും ചോദിച്ചാലും ആദ്യം പറയുന്ന വാക്കാണ് ആത്മവിശ്വാസം എന്നത്. തമിഴ് നാട്ടില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് തല അജിത്ത്.എ.ആര്‍ മുരുകദാസ്, ഗൗതം മേനോൻ, ബാല ഇവരൊക്കെ ഗജിനി, കാക്ക കാക്ക, നാൻ കടവുള്‍ പോലുള്ള സിനിമകളുമായി വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ശേഷം റേസിംഗ് എന്ന തന്റെ സ്വപ്നത്തിലേക്ക് പോയി ഇന്ത്യയിലെ ടോപ് 5 ഫോര്‍മുല റേസര്‍മാരില്‍ ഒരാളായി.18 ഓളം സര്‍ജറികള്‍ ഇകതുവരെ പലപ്പോഴായി അജിത്തിന് ചെയ്തിട്ടുണ്ട്. അജിത്ത് എന്ന പേരുപോലും സിനിമയ്ക്ക് അന്യമായി നിന്നപ്പോള്‍ ഗോഡ് ഫാദര്‍ എന്ന മൂവിയുമായി വന്ന് ഇൻഡസ്ട്രിയെ ഞെട്ടിച്ചു. ഇപ്പോള്‍ ഇറങ്ങുന്ന അജിത്ത് പടങ്ങളെല്ലാം പണം വാരുന്നുണ്ട്.

തല അജിത്ത് എന്ന് ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തുനിവാണ്. എച്ച്‌.വിനോദാണ് തുനിവ് സംവിധാനം ചെയ്തത്. നടി മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. അജിത്തിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ച ആദ്യ സിനിമ കൂടിയാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്ത് കുമാറും എച്ച്‌.വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇന്ന് ഈ നിലയില്‍ എത്തും മുമ്ബ് അജിത്ത് പരസ്യമായി പലപ്പോഴും സഹപ്രവര്‍ത്തകരും അവരുടെ വേണ്ടപ്പെട്ടവരും കാരണം അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ നടി മീനയുടെ അമ്മയും അജിത്തിനെ അപമാനിച്ചിരുന്നു. അത് പരസ്യമായി ഒരു അവാര്‍ഡ് നിശയില്‍ വെച്ച്‌. ആനന്ദ പൂങ്കാട്രു എന്ന ചിത്രത്തില്‍ അജിത്തും മീനയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. അന്ന് അജിത്തിനേക്കാള്‍ മാര്‍ക്കറ്റ് മീനയ്ക്കായിരുന്നു. ആനന്ദ പൂങ്കാട്രിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും അജിത്തിന് ലഭിച്ചിരുന്നു.

മീനയാണ് അജിത്തിന് അവാര്‍ഡ് നല്‍കിയത്. തുടര്‍ന്ന് അവതാരകൻ മീനയോടും അജിത്തിനോടും വേദിയില്‍ ഒരുമിച്ച്‌ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് താഴെ ഇരുന്ന മീനയുടെ അമ്മ ഉടൻ തന്നെ സ്റ്റേജില്‍ കയറി വന്നു. മകള്‍ രജനി, കമല്‍ തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണെന്ന് പറഞ്ഞ് മീനയെ സ്റ്റേജില്‍ നിന്നും കൂട്ടികൊണ്ടുപോയി. തിങ്ങി നിറഞ്ഞ വലിയ സദസിന് മുമ്ബില്‍ വെച്ചാണ് അജിത്തിന് മീനയുടെ അമ്മ കാരണം അപമാനിതനാകേണ്ടി വന്നത്.

ആ സംഭവം മനസില്‍ വെച്ച്‌ ഒരിക്കലും അജിത്ത് മീനയോടൊ കുടുംബത്തോടൊ പെരുമാറിയിട്ടില്ല. അജിത്തിന്റെ സിറ്റിസണില്‍ മീന അഭിനയിച്ചത് അജിത്ത് കാരണമാണ്. അതേസമയം മീനയുടെ അമ്മയുടെ പെരുമാറ്റം മറ്റേതെങ്കിലും നടനോട് ആയിരുന്നില്ലെങ്കില്‍ പിന്നീട് സ്റ്റാര്‍ഡം വന്ന് കഴിയുമ്ബോള്‍‌ മീനയെ ഇൻഡസ്ട്രിയില്‍‌ നിന്നും തുടച്ചുകളഞ്ഞേനെ. അജിത്ത് പക്ഷെ ഒരിക്കലും പകരം വീട്ടുകയോ അവസരം കിട്ടിയപ്പോള്‍ പുച്ഛിക്കുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിലെ അഭിനേതാവിനെക്കാളും അദ്ദേഹത്തിലെ ജെന്റില്‍മാനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group