ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലും അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാല് ദിവസങ്ങളിലും ബെംഗളൂരുവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബെംഗളുരു റൂറല്‍, ചിക് ബല്ലാപുര, കോലാര്‍, മണ്ഡ്യ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഒരാഴ്ചയ്ക്ക് മുമ്ബേ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും അടക്കം വെള്ളം കയറി.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പരമാവധി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി നഗരവികസന വകുപ്പ് മന്ത്രി കൂടിയായ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.