Home Featured ബെംഗളൂരു: നഗരത്തിൽ കനത്ത മഴ തുടരുന്നു.

ബെംഗളൂരു: നഗരത്തിൽ കനത്ത മഴ തുടരുന്നു.

ബെംഗളൂരു: നഗരത്തിൽ കനത്ത മഴ. ഇന്നലെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമുണ്ടായി.ഇതേ തുടർന്ന് നഗരത്തിലുടനീളം താൽക്കാലിക മൺസൂൺ കൺട്രോൾ റൂമുകൾ സ്ഥാപിക്കാനുളള ശ്രമത്തിലാണ് അധികാരികൾ. ബംഗളൂരുവിൽ ഇന്ന് കനത്തമഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവിൽ മൺസൂണിന് മുമ്പുള്ള മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. മഴക്കെടുതിയിൽ, ഏപ്രിൽ മുതൽ ജൂൺ വരെ 52 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങൾ കടപുഴകി വീണുളള അപകടങ്ങളും, ഇടിമിന്നലേറ്റുളള മരണവുമുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബെംഗളൂരുവിന് പുറമെ പഴയ മൈസൂരു മേഖലയിലും മഴ നാശം വിതച്ചു.

നഗരത്തിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി മുടങ്ങി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ നഗരത്തിലുടനീളം താൽക്കാലിക മൺസൂൺ കൺട്രോൾ റൂമുകൾ സ്ഥാപിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.മഴക്കെടുതി ദുരന്തനിവാരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായും (ഡിസി) ജില്ലാ പഞ്ചായത്ത് സിഇഒമാരുമായും യോഗം ചേർന്നിരുന്നു.

2000 നല്‍കൂ, 2100 രൂപയുടെ സാധനങ്ങള്‍ നേടൂ’; നോട്ട് പിന്‍വലിച്ചത് കച്ചവടതന്ത്രമാക്കി വ്യാപാരി

2000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചതോടെ അവ കയ്യിലുള്ള പലരും അത് ചെലവാക്കാനും മാറ്റിയെടുക്കാനുമുള്ള തത്രപ്പാടിലാണ്.എന്നാല്‍ അങ്ങനെ ബുദ്ധിമുട്ടേണ്ടെന്ന് മാത്രമല്ല, തങ്ങളുടെ കടയില്‍ വന്ന് 2000 രൂപ തന്ന് 2100 ന്റെ സാധനങ്ങള്‍ നേടൂവെന്ന് പരസ്യം ചെയ്തിരിക്കുകയാണ് ഒരു കടയുടമ. ഡല്‍ഹി ജി.ടി.ബി നഗറിലെ ഇറച്ചിക്കടയിലാണ് ഈ പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.’കച്ചവടം വര്‍ധിപ്പിക്കാൻ ബുദ്ധിപരമായ ആശയം’ എന്ന കുറിപ്പോടെ റെഡ്ഡിറ്റില്‍ ഈ ചിത്രം ഒരാള്‍ പോസ്റ്റ് ചെയ്തു. ‘ഞങ്ങള്‍ക്ക് രണ്ടായിരം രൂപ നല്‍കൂ, 2100 രൂപയുടെ സാധനങ്ങള്‍ ജി.ടി.ബി നഗറിലെ സര്‍ദാര്‍ ഇറച്ചിക്കടയില്‍ നിന്ന് സ്വന്തമാക്കൂവെന്നാണ് പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്.

2000 രൂപയുടെ നോട്ടും പോസ്റ്ററില്‍ പതിച്ചിട്ടുണ്ട്.അതേസമയം, കൈയിലുള്ള 2000 രൂപ പെട്രോള്‍ പമ്ബില്‍കൊടുത്തപ്പോള്‍ ഉടലെടുത്ത പ്രശ്നം ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ പെട്രോള്‍ പമ്ബിലാണ് സംഭവം നടന്നത്. ഇന്ധനം നിറച്ച ശേഷം യാത്രക്കാരൻ 2000 രൂപ നോട്ട് നല്‍കി. എന്നാല്‍ ഇത് സ്വീകരിക്കാൻ പെട്രോള്‍ പമ്ബ് ജീവനക്കാരൻ വിസമ്മതിച്ചു.ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ സ്‌കൂട്ടറിന്റെ ടാങ്കില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച്‌ ജീവനക്കാരൻ പെട്രോള്‍ മുഴുവൻ ഊറ്റിയെടുത്തു.

ജീവനക്കാരൻ ഇന്ധനം ഊറ്റിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പിൻവലിച്ച 2,000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാൻ സൗകര്യമുണ്ട്. നോട്ട് മാറാൻ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അച്ചടിമുതല്‍ സ്‌ക്രാപ്പ് ചെയ്യാൻ വരെ വൻ ചെലവാണ് 2,000 രൂപാ നോട്ട് വരുത്തിവച്ചത്. പുതിയ 2,000 രൂപാ നോട്ടുകള്‍ എ.ടി.എമ്മില്‍ ഉള്‍ക്കൊള്ളിക്കാൻ ബാങ്കുകള്‍ക്ക് വന്ന അധിക ചെലവും ‘ക്ലീൻ നോട്ട്’ നയം പ്രാവര്‍ത്തികമാകുമ്ബോള്‍ ദുര്‍വ്യയമായി മാറുകയാണ്.

നോട്ടുനിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവില്‍ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനത്തിന് മുകളിലാണ്.നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാല്‍ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതില്‍ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്ബത്തിക ഇടപാടുകള്‍ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയില്‍ ബാധിച്ചേക്കാം.

2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് വാങ്ങാൻ ജനങ്ങള്‍ തയാറായാല്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും. എന്നാല്‍, മാറ്റിവാങ്ങലിന് പകരം സാധനങ്ങള്‍ വാങ്ങാനാണ് ആളുകളുടെ നീക്കമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണംചെയ്യുക സ്വര്‍ണ വിപണിക്കായിരിക്കുമെന്നും സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം.

പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. മേയ് 23 മുതല്‍ 2,000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച്‌ വിനിമയത്തിനായി പുറത്തിറക്കിയത്.

എന്നാല്‍, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍.ബി.ഐ നല്‍കുന്ന വിശദീകരണം

You may also like

error: Content is protected !!
Join Our WhatsApp Group