Home Featured യു ടി ഖാദര്‍ ഇനി കര്‍ണാടക നിയമസഭ സ്പീക്കര്‍; എതിരില്ലാതെ തെരഞ്ഞെടുത്തു.

യു ടി ഖാദര്‍ ഇനി കര്‍ണാടക നിയമസഭ സ്പീക്കര്‍; എതിരില്ലാതെ തെരഞ്ഞെടുത്തു.

ബംഗളൂരു: കോണ്‍ഗ്രസ് നേതാവായ യുടി ഖാദറിനെ കര്‍ണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.മംഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍. സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലീം-ന്യൂനപക്ഷ വിഭാഗക്കാരൻ കൂടിയാണ് അദ്ദേഹം.ഭരണഘടനാപരവും ആദരണീയവുമായ ചുമതല ഏറ്റെടുക്കാനുള്ള ഹൈക്കമാന്റ് നിര്‍ദ്ദേശം താൻ പൂര്‍ണമനസോടെ സ്വീകരിക്കുന്നുവെന്ന് ഖാദര്‍ പ്രതികരിച്ചു.

‘എല്ലാവര്‍ക്കും മന്ത്രിയാകാനാകും, പക്ഷേ സ്പീക്കറാകാൻ സാധിക്കില്ല. ആറര വര്‍ഷം ഞാൻ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പീക്കറാകുകയെന്നത് വലിയൊരു അവസരമായിട്ടാണ് കാണുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി സത്യസന്ധതയോടും സുതാര്യതയോടും കൂടി എല്ലാവരേയും ഒത്തൊരുമിച്ച്‌ കൊണ്ടുപോകും’, തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.അഞ്ച് തവണ മംഗളൂരു മണ്ഡലത്തില്‍ നിന്നും വിജയിച്ച്‌ നിയമസഭയിലെത്തിയ തീരദേശ കര്‍ണാടകയുടെ മുഖമാണ് യുടി ഖാദര്‍.

മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനാണ് അദ്ദേഹം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007 ലാണ് ഖാദര്‍ മംഗളൂരു മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. കാവികോട്ടയായ മംഗളൂരുവില്‍ ഇത്തവണ 22,977 വോട്ടുകള്‍ക്കാണ് ഖാദര്‍ വിജയിച്ചത്. 2013 ല്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നു ഖാദര്‍. 2022 ല്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഖാദറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാൻ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി ആരേയും മത്സരിപ്പിച്ചിരുന്നില്ല.

കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ

കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോ​ഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു.

ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റ പാടുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group