കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദര്‍ കര്‍ണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഏകകണ്ഠമായി തെരഞ്ഞെടുത്താല്‍ കര്‍ണാടകയില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലീം നേതാവാകും യു ടി ഖാദര്‍. മുൻ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു യു ടി ഖാദര്‍. 2013ലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ആദ്യം ആരോഗ്യമന്ത്രിയും പിന്നീട് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മംഗലാപുരം മണ്ഡലത്തില്‍ ഖാദര്‍ 22,977 വോട്ടുകള്‍ക്കാണ് വിജയിച്ചത്.മലയാളിയായ യുടി ഖാദര്‍ കാസര്‍ഗോഡ് സ്വദേശിയാണ്.
സിദ്ധരാമയ്യയാവാന്‍ വിജയ് സേതുപതി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ലീഡര്‍ രാമയ്യയില്‍ വിജയ് സേതുപതി നായകൻ.
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുക. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണ്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പ്രഖ്യാപിക്കും.
സിദ്ധരാമയ്യയായി വിജയ് സേതുപതി എത്തുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. അതേസമയം ഷാരൂഖ് ഖാൻ – അറ്റ്‌ലി ചിത്രം ജവാനില്‍ പ്രതിനായകനായാണ് വിജയ് സേതുപതി എത്തുന്നത്. നയൻതാര ആണ് നായിക. അറ്റ്‌ലിയുടെയും നയൻതാരയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ് ജവാൻ. ബോക് സ് ഓഫീസുകളില്‍ ചരിത്ര വിജയം നേടിയ പത്താനുശേഷം എത്തുന്ന ഷാരൂഖ് ചിത്രം എന്ന നിലയില്‍ ജവാൻ വൻ പ്രതീക്ഷ നല്‍കുന്നു.