Home Featured ബംഗളൂരു: കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ യുവാവ് മുങ്ങിമരിച്ചു

ബംഗളൂരു: കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ യുവാവ് മുങ്ങിമരിച്ചു

by admin

ബംഗളൂരു| ശക്തമായ മഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ യുവാവ് മുങ്ങിമരിച്ചു. ബംഗളൂരുവിലാണ് സംഭവം. കാല്‍ തെന്നി അഴുക്കുചാലില്‍ വീണ 32-കാരനായ ലോകേഷ് എന്ന യുവാവ് ഒലിച്ചുപോകുകയായിരുന്നു.

കെമ്ബപുര അഗ്രഹാര മേഖലയില്‍ വച്ച്‌ അഴുക്കുചാലില്‍ വീണ യുവാവിന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ മൈസൂരു റോഡില്‍ ബയതരായണപുര പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും

കണ്ണൂര്‍:മലയാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും .അഞ്ചാം തവണയും വിധാൻസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ടി ഖാദര്‍ ചൊവ്വാഴ്ച രാവിലെ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ആവശ്യമെങ്കില്‍ ബുധനാഴ്ച തെരെഞ്ഞെടുപ്പ് നടക്കും.

തെരെഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആദ്യമായി കര്‍ണാടക സ്പീക്കാറാകുന്ന വ്യക്തിയായി ഖാദര്‍ മാറും .കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത് .കാസര്‍ക്കോട് സ്വദേശികളായ ഖാദറിന്റെ കുടുംബം വര്‍ഷങ്ങളായി മംഗളൂരുവിലാണ് താമസം .

You may also like

error: Content is protected !!
Join Our WhatsApp Group