ബെംഗളൂരു: ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 5.30-ന് അഷ്ടാഭിഷേകം, മലർനൈവേദ്യം, ആറിന് അഷ്ടദ്രവ്യഗണപതിഹോമം, 9.30-ന് കലശാഭിഷേകം എന്നിവയുണ്ടാകും.തുടർന്ന് അന്നദാനം നടക്കും. വൈകീട്ട് 5.30-ന് വീണ്ടും നടതുറക്കും. 6.30-ന് ദീപാരാധനയും ഏഴിന് പുഷ്പാഭിഷേകവും നടക്കും. വിവരങ്ങൾക്ക്: 080- 68648929, 9480714276
previous post