Home Featured കര്‍ണാടക നിയമസഭ സമ്മേളനം ഇന്നുമുതല്‍

കര്‍ണാടക നിയമസഭ സമ്മേളനം ഇന്നുമുതല്‍

by admin

ബംഗളൂരു: കര്‍ണാടകയില്‍ ശനിയാഴ്ച അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

ഒമ്ബതുതവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറായി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍.വി. ദേശ്പാണ്ഡെയെയും എച്ച്‌.കെ. പാട്ടീലിനെയുമാണ് കോണ്‍ഗ്രസ് കണ്ടുവെച്ചിട്ടുള്ളത്. ഇരുവരും സമ്മതിച്ചില്ലെങ്കില്‍ സ്പീക്കര്‍ പദവിയിലേക്ക് ന്യൂനപക്ഷ അംഗമായ തന്‍വീര്‍ സേട്ടിനെ പരിഗണിച്ചേക്കുമെന്നും അറിയുന്നു.

പൂക്കളോ പൊന്നാടയോ വേണ്ട, വേണമെങ്കില്‍ പുസ്തകങ്ങള്‍ തന്നോളൂ ; ജനങ്ങളോട് സിദ്ധരാമയ്യ

അധികാരത്തിലേറിയതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം സിദ്ധരാമയ്യ പൊതുജനങ്ങള്‍ക്ക് നല്‍കിയ മറ്റൊരു നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്.

തനിക്ക് ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

പരിപാടികളില്‍ പങ്കെടുക്കുമ്ബോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം’. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group