മൈസൂരു: നഗരത്തിലെ വൊണ്ടിക്കൊപ്പലിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. കാളിദാസ റോഡിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വൊണ്ടിക്കൊപ്പൽനിവാസിയായ ചന്ദ്രു (45) ആണ് കൊല്ലപ്പെട്ടത്. റോഡിൽ പരിചയക്കാരനായ തയ്യൽക്കാരനുമായി സംസാരിക്കുന്നതിനിടെ ആറംഗസംഘമെത്തി ചന്ദ്രുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും അടിവയറിലും ഒന്നിലധികം വെട്ടേറ്റ ചന്ദ്രുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2008-ലെ ഹുൻസൂർ ഇരട്ടക്കൊലക്കേസിലും 2016-ലെ പടുവരഹള്ളി ദേവു കൊലപാതകക്കേസിലും പ്രതിയാണ് ചന്ദ്രു. ഇരുകേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പാണ് ചന്ദ്രു ജയിലിൽ നിന്നിറങ്ങിയത്. ഇതിനുശേഷം വൊണ്ടിക്കൊപ്പലിൽ ഭക്ഷണശാല നടത്തുന്ന ഭാര്യ ശിൽപ്പയെ സഹായിക്കുകയായിരുന്നു.
അതേസമയം, പ്രതികളെ പിടികൂടാൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപവത്കരിച്ചു. ദേവരാജ, നരസിംഹരാജ, വിജയനഗർ, സിറ്റി ക്രൈംബ്രാഞ്ച് എന്നീ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താൽ പ്രതികളിൽ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത്തിന്റെ നേതൃത്വത്തിൽ ഉന്നത പോലീസുദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. വി.വി. പുരം പോലീസ് കേസെടുത്തു.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നു?
ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മിഷ്കിനാണ് രജനി അഭിനയം നിര്‍ത്തുകയാണെന്ന വിവരം പുറത്തു വിട്ടത്. ലോകേഷ് കനകരാജായിരിക്കും രജനിയുടെ അവസാന ചിത്രം സംവിധാനം ചെയ്യുക. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്.