Home Featured ജന്മനാടായ ‘മുതുകുളത്തെ’ അപമാനിച്ചു;നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ജന്മനാടായ ‘മുതുകുളത്തെ’ അപമാനിച്ചു;നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

by admin

കായംകുളം: ഒരു അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്. 

ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ  പറയുന്നുണ്ട്.

ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്‍റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് നവ്യയെ ചില പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു. 

 ബിഗ് ബോസില്‍ നിന്ന് രജിത് കുമാറും പുറത്ത് !

ബിഗ് ബോസ് മലയാളം ഫൈവില്‍ അതിഥിയായി എത്തിയ രജിത് കുമാറും ഷോയില്‍ നിന്ന് പുറത്തേക്ക്. ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥികളായാണ് നേരത്തെ രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയത്. റോബിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ചട്ടം ലംഘിച്ച്‌ സംസാരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തേക്ക് എത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് രജിത് കുമാറും ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത്. തന്നെ അഞ്ച് ദിവസത്തേക്കാണ് ഷോയിലേക്ക് വിളിച്ചതെന്നും അത് കഴിഞ്ഞതുകൊണ്ടാണ് പുറത്തേക്ക് വരുന്നതെന്നും രജിത് പറഞ്ഞു. ബിബി ഹോട്ടല്‍ ടാസ്‌ക് കഴിഞ്ഞതിനു പിന്നാലെയാണ് രജിത് കുമാറും പുറത്തിറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group