Home Featured സോ ഫാസ്റ്റ്…വന്നു നിന്നു പോയീ…റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത്!

സോ ഫാസ്റ്റ്…വന്നു നിന്നു പോയീ…റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത്!

by admin

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ പ്രോഗ്രാമില്‍ നിന്നും പുറത്തായി. കഴിഞ്ഞ സീസണിലെ (സീസണ്‍ 4)ലെ മത്സരാര‍ത്ഥിയായിരുന്ന റോബിന്‍ ഇത്തവണ അതിഥിയായാണ് ഷോയില്‍ എത്തിയത്.

ഒപ്പം മുന്നേ മത്സരാര്‍ത്ഥിയായിരുന്ന രജിത്ത് കുമാറും ഉണ്ടായിരുന്നു. ഷോയില്‍ എത്തി അധിക ദിവസം ആയിട്ടില്ല. ഇപ്പോഴിതാ പുറത്തു പോയി എന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് ഇപ്പോള്‍ പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച്‌ പറയുന്നതിനിടയില്‍ അഖില്‍ മാരാരും ജുനൈസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍. അഖിലിനെയും ജുനൈസിനെയും പ്രശ്നം ഉണ്ടാക്കിയതിന്റെ പേരില്‍ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.

രണ്ടു പേരുടേയും ഭാഗം കേട്ടതിനു ശേഷം അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. എന്നാല്‍ പ്രശ്നം ഈ രീതിയില്‍ പരിഹരിക്കപ്പെട്ടു എന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളെ അമ്ബരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്.

“പോകുന്നെങ്കില്‍ ഞാനും മാരാരും ഒന്നിച്ച്‌ പോകും. ഇല്ലെങ്കില്‍ ഒരുത്തനും ഇവിടെ പോകില്ല. എല്ലാം ഇവിടെ കുളമാക്കും. ഒരു ടാസ്കും ഇവിടെ നടത്തില്ല. ഞാന്‍ സമ്മതിക്കില്ല”, റോബിന്‍ അലറി വിളിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്നം എന്നാണ് ബിഗ് ബോസ് ആദ്യ ചോദിച്ചത്. ഇതിന് മറുപടിയായി തന്റെ കണ്‍മുന്നില്‍ കുറച്ചു കാര്യങ്ങള് നടന്നു എന്നും പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. അതെനിക്ക് പറയണം എന്നു തോന്നി. തെറ്റാണോ ബിഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്ബോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല”, എന്നെല്ലാം റൂമില് നിന്നും ബിഗ് ബോസിന് നേരെ അലറി വിളിച്ചു കൊണ്ട് റോബിന് പറഞ്ഞു,

എന്നാല്‍ റോബിന്റെ സംസാര ശൈലി ബിഗ് ബോസിന് പിടിച്ചില്ല. ഇങ്ങനെയാണോ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. പിന്നാലെ ക്ഷമ പറഞ്ഞ റോബിനോട് അതു കൊണ്ട് ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്നും. നിങ്ങള്‍ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. കൂടാതെ താങ്കള്‍(റോബിന്‍) വരുന്നെന്ന് പറഞ്ഞപ്പോള്‍ തൊട്ട് എല്ലാവരും അതായത് പ്രേക്ഷകര്‍ ഏറെ സന്തോഷിച്ചുവെന്നും ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്ത മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബിഗ് ബോസ് കൂട്ടിച്ചേര്‍ത്തു.

ദൈവം ഉണ്ട് കെട്ടാ! പണിഞ്ഞാല്‍ തിരിച്ച്‌ പണി കൊടുക്കും; റോബിന്റെ പുറത്താകല്‍ ആഘോഷിച്ച്‌ ശാലു പേയാട്

മല പോലെ വന്നത് എലി പോല പോയി, ദേ പോയി ദാ വന്നു എന്നൊക്കെ പറയാന്‍ പറ്റുന്ന അവസ്ഥയാണ് റോബിന്‍ രാധാകൃഷ്ണന്റേത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്നും പുറത്താക്കപ്പെട്ട റോബിന്‍ കഴിഞ്ഞ ദിവസം അഞ്ചാം സീസണിലൂടെ തിരികെ വന്നിരുന്നു. ഒരു ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു റോബിന്‍ ബിഗ് ബോസിലേക്ക് തിരികെ വന്നത്. ഒപ്പം രജിത് കുമാറുമുണ്ടായിരുന്നു. റോബിന്റെ വരവ് ആരാധകര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഒരിക്കല്‍ കൂടി ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് റോബിന്‍. ബിഗ് ബോസിനെതിരെ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. അഖില്‍ മാരാരും ജുനൈസും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുകയും മാരാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു റോബിന്‍. അല്ലാതെ ഷോ നടത്താന്‍ താന്‍ അനുവദിക്കില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കിയത്. റോബിന്റെ രണ്ടാം പുറത്താകലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ റോബിന്റെ പുറത്താകലില്‍ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് മുന്‍ സുഹൃത്തായ ശാലു പേയാട്. റോബിനും ശാലുവും തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സംഭവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലുവിന്റെ പ്രതികരണം. ടെ ദൈവം ഉണ്ട് കെട്ടാ. കര്‍മ്മ എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. പിന്നാലെ വീഡിയോയിലൂടെ പ്രതികരിക്കുകയാരുന്നു ശാലു പേയാട്.

നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ഇത് ദൈവമായിട്ട് കൊണ്ട് തന്നതാണ്. ഇതാണ് പറയുന്നത് അവനവന്‍ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു.

അതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ഇത്രയേയുള്ളൂ. ദൈവം എന്ന് പറയുന്നത് ആരുടേയും കുടുംബസ്വത്തല്ല. ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച്‌ പണി കൊടുക്കും. യെട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കും എന്ന് പറയും. എന്തായാലും ഞാന്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോപ്പുമില്ല ഇനി എന്നാണ് ശാലു പേയാട്.

നേരത്തെ, റോബിന്റെ പുറത്താകലിന് ജാസ്മിനും സന്തോഷം അറിയിച്ചെത്തിയിരുന്നു. ബിഗ് ബോസിന് നന്ദി പറയുകയായിരുന്നു ജാസ്മിന്‍ ചെയ്തത്. ഈ അവസരത്തില്‍ പ്രൊഡ്യൂസറിനേയും ഡയറക്ടറിനേയും തെറിവിളിച്ചതില്‍ എന്റെ പട്ടി സിയാലോ ആണേ സത്യം ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിയ്ക്ക് പകരം ഒരു പത്ത് ചട്ടി വാങ്ങി തരാനും റെഡിയാണ്. നന്ദി ഉണ്ട് വല്യണ്ണാ.. ആദ്യമായി ഈ ലോഗോ കാണുമ്ബോള്‍ രോമാഞ്ചം തോന്നുന്നു എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group