Home Featured ബംഗളൂരു:അംബേദ്കര്‍ പ്രതിമക്ക് അജ്ഞാത സംഘം തീയിട്ടു.

ബംഗളൂരു:അംബേദ്കര്‍ പ്രതിമക്ക് അജ്ഞാത സംഘം തീയിട്ടു.

ബംഗളൂരു: ഹൊസക്കോട്ടെ ജില്ലയില്‍ അജ്ഞാത സംഘം അംബേദ്കര്‍ പ്രതിമക്ക് തീയിട്ടു. യെനാഗണ്ടേ ഗ്രാമത്തിനു സമീപം ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.രാത്രി 11.30ഓടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഞ്ചടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ തീപിടിത്തത്തില്‍ പൂര്‍ണമായും കറുത്ത നിറത്തിലായി. സംഭവ സ്ഥലത്ത് ദലിത് സംഘടനകളും ഗ്രാമവാസികളും പ്രതിഷേധിച്ചു.

തൊട്ടടുത്ത കെട്ടിടങ്ങളിലെ സി‌.സി‌.ടി.‌വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കുറ്റക്കാരെ കണ്ടെത്തുമെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’ വിവാദത്തില്‍; നടിക്ക് പോലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് നായികയായ ഫര്‍ഹാന എന്ന തമിഴ് ചിത്രം വിവാദത്തില്‍. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.നെല്‍സണ്‍ വെങ്കടേശനാണ് ചിത്രത്തിന്റെ സംവിധായകന്‍.ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്നതാണ്‌ വാദം. ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകള്‍ സിനിമയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി.

ഈ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പോലീസ് സംരക്ഷണം നല്‍കിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘ ഫര്‍ഹാന’ ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നും തങ്ങളുടെ കഥകളില്‍ മനുഷൃത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നുമാണ് അവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.’മതവികാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല.

നമ്മുടെ സിനിമയെ കുറിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കുന്ന സഹോദരങ്ങള്‍ ഇത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്നാട് മതസൗഹാര്‍ദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്ബ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരായി തോന്നിപ്പിക്കും. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും’.

അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. മെയ് 12ന് ആണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സംവിധായകന്‍ സെല്‍വരാഘവന്‍, ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

You may also like

error: Content is protected !!
Join Our WhatsApp Group