ബെംഗളൂരു: തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന് പിന്നാലെ വൈദ്യുതി ബില്ലടയ്ക്കാൻ വിസമ്മതിച്ച് ഗ്രാമീണർ. ചിത്രദുർഗയിലെ സിദ്ധാപുരയിലാണ് ഒട്ടേറെ പേർ വൈദ്യുതി ബില്ലടയ്ക്കാൻ വിസമ്മതിച്ചത്.അധികാരത്തിലെത്തിയാൽ 200 യൂണിറ്റുവരെ വൈദ്യുതി സൗജ്യമായി നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് ഗ്രാമീണർ ഇനി വൈദ്യുതി ബില്ലടയ്ക്കില്ലെന്ന നിലപാടെടുത്തത്.
ബില്ല് നൽകാനെത്തിയ വൈദ്യുതിവകുപ്പ് ജീവനക്കാരനെ ഗ്രാമീണർ തിരിച്ചയയ്ക്കുകയും ചെയ്തു.പ്രദേശത്തെ പഞ്ചായത്ത് അംഗവും മറ്റും സംസാരിച്ചെങ്കിലും ഗ്രാമീണർ നിലപാടിൽ ഉറച്ചുനിന്നു. പുതിയ സർക്കാർ അധികാരത്തിലേറി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കണമെന്നതുൾപ്പെടെ വിശദീകരിച്ചെങ്കിലും കാര്യമുണ്ടായില്ല.ഗ്രാമീണരും അധികൃതരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗതാഗത തടസത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം; നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികന് കസ്റ്റഡിയില്‍
കൊച്ചി :ആലുവയില്‍ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്.ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഇയാളിപ്പോള്‍ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് റോബിന് തോക്കുചൂണ്ടിയത്. അതേസമയം, പക്ഷികളെ വെടിവയ്ക്കുന്ന എയര്‍ഗണ്‍ ആണെന്നാണ് റോബിന്റെ വിശദീകരണം.