ബെംഗളൂരു ∙ ചെന്നൈ– ബെംഗളൂരു എസി ഡബിൾ ഡെക്കർ എക്സ്പ്രസിന്റെ (22625) ഒരു കോച്ച് ആന്ധ്ര– കർണാടക അതിർത്തിയിലെ ബിസനാട്ടം സ്റ്റേഷനു സമീപം പാളം തെറ്റി, ആളപായമില്ല. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ പിന്നിലെ സി വൺ കോച്ചിന്റെ ഒരു ജോഡി വീലുകളാണു പാളത്തിൽ നിന്നു തെന്നിമാറിയത്.
ബംഗാർപേട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ സംഭവം. ജനറേറ്റർ ബോഗിയോട് ചേർന്നുള്ള കോച്ച് പാളത്തിൽ നിന്ന് മാറി അരകിലോമീറ്ററോളം ദൂരം ഓടി. ദക്ഷിണ പശ്ചിമ റെയിൽവേ ദുരന്ത നിവാരണ സെൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. പാളം തെറ്റിയ കോച്ച് വേർപെടുത്തിയ ശേഷം ട്രെയിൻ ബെംഗളൂരുവിലേക്ക് യാത്ര തുടർന്നു. യാത്രക്കാർക്കായി ബംഗാർപേട്ട്, ബെംഗളൂരു കന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു സ്റ്റേഷനുകളിൽ ഹെൽപ്ഡെസ്ക് സൗകര്യം ഒരുക്കിയിരുന്നു. തകരാറിലായ പാളം പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി 8 മെമു, എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് റദ്ദാക്കി.
കേരള സ്റ്റോറിക്ക് തമിഴ്നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്നാട് : കേരള സ്റ്റോറിക്ക് തമിഴ്നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍.
കേരള സ്റ്റോറി നിരോധിച്ചിട്ടില്ല, പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തമിഴ്നാട് എഡിജിപി ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മോശം അഭിപ്രായത്തെ തുടര്‍ന്ന് പ്രദര്‍ശനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.