ബെംഗളൂരു: നൈസ് റോഡിൽ വിശ്രമിക്കാൻ നിന്നപ്പോൾ 33 കാരനായ യുവാവിനെ മൂന്നംഗ സംഘം കൊള്ളയടിച്ചു. മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സ്വർണച്ചെയിനും പണവും കവർന്നു. ബയതരായണപുര പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. മെയ് 7ന് രാത്രി 7.30 ഓടെയാണ് സംഭവം. ചില ജോലികൾക്കായി കെങ്കേരിയിൽ പോയി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ശ്രീനഗറിലെ നാഗരാജ് പി.ഡി നൽകിയ പരാതിയിൽ പറഞ്ഞു.
അല്പസമയം വിശ്രമിക്കാൻ നൈസ് റോഡിലെ റോഡരികിൽ ബൈക്ക് നിർത്തി. തൊട്ട് അടുത്ത നിമിഷം വിലപിടിപ്പുള്ള സാധനങ്ങൾ കൊടുക്കാൻ പറഞ്ഞ് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ അദ്ദേഹത്തെ സമീപിച്ചു. മൂവരോടും ഒന്നും ഇല്ലെന്ന് പറഞ്ഞ് നാഗരാജ് സ്ഥലം വിടാൻ ശ്രമിച്ചു. തുടർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുമെന്ന് അവർ നാഗരാജിനെ ഭീഷണിപ്പെടുത്തി.
ഭയന്നുവിറച്ച നാഗരാജ് 15 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിനും നാല് ഗ്രാമിന്റെ വിരൽ മോതിരവും നൽകി. അവർ ഇയാളുടെ ഫോണും റിസ്റ്റ് വാച്ചും ആവശ്യപ്പെട്ടു. നാഗരാജ് രണ്ടും കൊടുത്തു. ചിലർ സംഭവസ്ഥലത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. മൂവർക്കും 22നും 25നും ഇടയിൽ പ്രായമുണ്ടെന്ന് നാഗരാജ് പോലീസിനോട് പറഞ്ഞു.
വോട്ടിന് പകരം സാരിയും കോഴിയും; ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ വലിച്ചെറിഞ്ഞ് സ്ത്രീ വോട്ടര്‍മാര്‍
മാണ്ഡ്യയിലെ കെ.ആര്‍. പേട്ട് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സി. നാരായണഗൗഡയുടെ അനുയായികള്‍ നല്‍കിയ സാരികള്‍ ഉപേക്ഷിച്ച് വോട്ടര്‍മാര്‍.പോളിങ് ദിനമായ ബുധനാഴ്ചയാണ് സാരികള്‍ ഉപേക്ഷിച്ചത്. കെ.ആര്‍. പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.പ്രചാരണവേളയിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ അനുയായകള്‍ സാരികള്‍ വിതരണം ചെയ്തതെന്ന് ഗ്രാമവാസികള്‍ പറയുന്നു. സാരികള്‍ക്കൊപ്പം കോഴിയും നല്‍കിയിരുന്നു.
എന്നാല്‍, സാരി ലഭിച്ച വോട്ടര്‍മാരില്‍ ചിലര്‍ പോളിങ് ദിനത്തില്‍ രാവിലെ അവ നാരായണഗൗഡയുടെ ഒരു അനുയായിയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യവും മുഴക്കി. അതേസമയം, സംഭവത്തില്‍ നാരായണഗൗഡയോ ബി.ജെ.പി. നേതൃത്വമോ പ്രതികരിച്ചിട്ടില്ല.2018-ല്‍ ജെ.ഡി.എസ്. ടിക്കറ്റില്‍ ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെ ബി.ജെ.പി.യിലെത്തുകയായിരുന്നു.
തുടര്‍ന്ന് 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതല്‍ നാരായണഗൗഡ പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ് കെ.ആര്‍. പേട്ട്. അതിനാല്‍, ഇക്കുറിയും മണ്ഡലം തനിക്കൊപ്പം നില്‍ക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.