നിയമസഭ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് കര്‍ണാടകയില്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടത് മുതലാക്കാന്‍ വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അനധികൃത വിദേശ മദ്യവില്പന.രാജപുരം പൊലീസ് കഴിഞ്ഞദിവസം നടത്തിയ വ്യാപക പരിശോധനയില്‍ മലഞ്ചരക്ക് കടയില്‍നിന്നും മദ്യവും പണവും കാറും പിടിച്ചു. മറ്റൊരിടത്ത് ജീപ്പിലെത്തിച്ച് മദ്യവില്പന നടത്തുകയായിരുന്നു ആളെ കൈയോടെ പിടികൂടി. മലഞ്ചരക്ക് കട കേന്ദ്രീകരിച്ച് മദ്യമെത്തിച്ച് വില്പന നടത്തുന്നതിനിടെ പൊലീസ് സംഘത്തെ കണ്ട യുവാവ് ഓടി രക്ഷപ്പെട്ടു.
വില്പനക്കുവെച്ച വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ പണവുമാണ് പൊലീസ് പിടിച്ചെടുത്തത്. രാത്രി പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മംഗലത്ത് ട്രേഡേഴ്സ് കട കേന്ദ്രീകരിച്ചാണ് മദ്യ വില്പന. കടയില്‍ സൂക്ഷിച്ച 180 മില്ലി ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 26 ടെട്രാ പാക്കറ്റുകളും കടയുടെ മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ സൂക്ഷിച്ച 180 മില്ലി ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന നാല് ടെട്രാ പാക്കറ്റുകളും 55720 രൂപയുമാണ് പിടിച്ചെടുത്തത്. രാജപുരം ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ. കാളിദാസും സംഘവുമാണ് റെയ്ഡ് നടത്തിയത്.പനത്തടി സ്വദേശി സുധീഷ് കുറുപ്പ് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
പനത്തടി സ്വദേശി ഗോപി (54)യാണ് പിടിയിലായത്. രണ്ടേ കാല് ലിറ്റര്‍ വിദേശ മദ്യം ജീപ്പില്‍ നിന്നും കണ്ടെടുത്തു. ഗോപിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക ചെമ്ബേരിയില്‍ മദ്യഷാപ്പുകള്‍ അടച്ചത് മുതലെടുത്താണ് മദ്യക്കടത്ത് സംഘം രംഗത്തെത്തിയത്.
കേരളത്തിലേക്ക് ഇ– ബസ് ഓടിക്കാനൊരുങ്ങി സ്വകാര്യ ഏജൻസികളും
ബെംഗളൂരു ∙ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ഏജൻസികൾ. ബെംഗളൂരു– തിരുപ്പതി സംസ്ഥാനാന്തര റൂട്ടിൽ ഫ്രെഷ് ബസ്, ന്യൂ ഗോ എന്നീ ഏജൻസികളാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ, ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് റൂട്ട് പരിശോധന ഉൾപ്പെടെ പൂർത്തിയാകാനുണ്ട്.
ഡീസൽ ബസുകളെ അപേക്ഷിച്ച് ചെലവ് കുറവും സംസ്ഥാനാന്തര പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇളവുമാണ് ഇലക്ട്രിക് ബസ് സർവീസിന് അനുകൂലമായിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതും മലബാർ മേഖലയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് സൗകര്യപ്രദമാണ്.കർണാടക ആർടിസി നിലവിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരു, വിരാജ്പേട്ട്, മടിക്കേരി, ദാവനഗരെ എന്നിവിടങ്ങളിലേക്കാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി ആദ്യഘട്ടത്തിലെ 50 ബസുകളിൽ 34 ബസുകളാണ് ലഭിച്ചത്. 200 നോൺ എസി ബസുകൾ കൂടി ഒരു വർഷത്തിനുള്ളിൽ ലഭിക്കും. വാടക അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയാണ് കർണാടക ആർടിസിക്കായി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നത്.