Home Featured കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ ശനിയാഴ്ച

കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ ശനിയാഴ്ച

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.5.2 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 9.17 ലക്ഷം കന്നി വോട്ടര്‍മാരുമുണ്ട്. 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.ദക്ഷിണേന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന ഏക സംസ്ഥാനമെന്ന പ്രത്യേകതയും കര്‍ണാടകത്തിനുണ്ട്. 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. 113 സീറ്റുകളുള്ള ബിജെപിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

കോണ്‍ഗ്രസിന് 74 എംഎല്‍എമാരും ജെഡിഎസിന് 27 അംഗങ്ങളുമാണ് സഭയിലുള്ളത്.ഇത്തവണ 224 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ 223 സ്ഥാനാര്‍ഥികളും ജെഡിഎസിന്റെ 207 സ്ഥാനാര്‍ഥികളുമാണ് വോട്ടുതേടുന്നത്. മാര്‍ച്ചി 29-നായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയായിരുന്നു പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചത്.ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രമുഖരായ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പത്തിലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരായിരുന്നു കളത്തില്‍.ബെംഗളൂരു നഗര വോട്ടര്‍മാരിലേക്ക് എത്തുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ മെഗാറോഡ് ഷോ. 26 കിലോമീറ്റര്‍ റോഡ് ഷൊ ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കുറഞ്ഞത് 12 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു. ഇത്തവണ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 22 സീറ്റെങ്കിലും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപാമ്ബ് പരാമര്‍ശം, ബജറംഗ് ദല്‍ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദവുമായി ബന്ധമുള്ളവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ജോലികള്‍ക്കായി കൈക്കൂലിക്ക് ‘നിരക്ക്’ നിശ്ചയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പരസ്യത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

ബൈക്ക് പാഞ്ഞത് 294 കിമീ വേഗതയില്‍; അഗസ്ത്യയുടെ ക്യാമറ കണ്ടെത്തി; യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം ഹൈസ്പീഡ് വേഗം ചിത്രീകരിക്കുന്നതിനിടെയെന്ന് പൊലീസ്

ഡല്‍ഹി: യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം ഹൈസ്പീഡ് വേഗം ചിത്രീകരിക്കുന്നതിനിടെയെന്ന് പൊലീസ്.വേഗം ചിത്രീകരിക്കാന്‍ അഗസ്ത്യ ഉപയോഗിച്ച ‘ഗോപ്രോ’ ക്യാമറ കണ്ടെത്തി പരിശോധിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ നിഗമനത്തിലെത്തിയത്.മണിക്കൂറില്‍ 294 കിമി വേഗതയില്‍ പായുന്നതിനിടൊണ് അപകടം സംഭവിച്ചത്. ഹെല്‍മറ്റ് പൂര്‍ണമായും തകര്‍ന്നു. യമുനാ എക്‌സ്പ്രസ് ഹൈവേയില്‍, ആഗ്രയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അഗസ്ത്യ അപകടത്തില്‍പ്പെടുന്നത്.

യൂട്യൂബില്‍ ‘പ്രോ റൈഡര്‍’ എന്ന പേരില്‍ ചാനലുള്ള അഗസത്യക്ക് 12 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. അമിത വേഗതയില്‍ എത്തിയ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.മെയ് 3 ന് യമുന എക്‌സ്പ്രസ്‌വേയില്‍ ഒരു യുവാവ് റോഡ് അപകടത്തില്‍ മരിച്ചുവെന്ന് വിവരം ലഭിച്ചെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഗസ്ത്യ ചൗഹാന്‍ എന്ന യൂട്യൂബറാണ് മരണപ്പെട്ടതെന്ന് തിരച്ചറിഞ്ഞതായും അഗസ്ത്യ നേരത്തേയും സമാനമായി 300 കി മീ വേഗതയില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തലക്കേറ്റ ക്ഷതമാണ് അഗസ്ത്യയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി അഗസ്ത്യ പങ്കുവെച്ച വീഡിയോയില്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്. താന്‍ 300 കി മീ വേഗതയില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും കഴിയുമെങ്കില്‍ അതിനെ മറികടന്നുള്ള വേഗതയില്‍ സഞ്ചരിക്കുമെന്നുമായിരുന്നു അഗസ്ത്യ അവസാന വീഡിയോയില്‍ പറയുന്നത്.21 ലക്ഷം വരെ വില വരുന്ന 1000 സിസി ബൈക്കായ കാവസാക്കി നിന്‍ജ സെഡ്‌എക്സ്-10 ആര്‍ ആണ് അപകടത്തില്‍പെട്ടത്.

200 കുതിര ശക്തിയും 114 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് നാല് സിലണ്ടറുകളാണ് ഉള്ളത്. പരമാവധി 300 കിമോ വേഗതയില്‍ ഓടിക്കാന്‍ ക‍ഴിയുന്ന ബൈക്ക് നൂറും ഇരുന്നൂറം കിമി വേഗത പതിനഞ്ച് സെക്കന്‍ഡിനുള്ളില്‍ കൈവരിക്കും

You may also like

error: Content is protected !!
Join Our WhatsApp Group