Home Featured കര്‍ണാടക തെരഞ്ഞെടുപ്പ്: കേരളത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പോലീസ്‍

കര്‍ണാടക തെരഞ്ഞെടുപ്പ്: കേരളത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പോലീസ്‍

കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി.തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങള്‍ തുടങ്ങിയവ കടത്താന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച്‌ വരികയാണ്.പത്ത് ദിവസം മുമ്ബ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള, പെര്‍ള, ദൗഡുഗോളി, കുരുഡപ്പദവ് തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസര്‍കോട് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഴുവന്‍ സമയവും പരിശോധന കര്‍ശനമാക്കിയത്.

ബായാറിലും പൈവളിഗെയിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംശയ സാഹചര്യത്തില്‍ കാണുവരെയും മുമ്ബ് കേസുകളില്‍ പ്രതികളായവരെയും വാഹനവും കസ്റ്റഡിയിലെടുക്കുന്നുണ്ട്. രണ്ട് ദിവസത്തിലൊരിക്കല്‍ ഡിവൈഎസ്പി പരിശോധനാ കേന്ദ്രങ്ങള്‍ നേരിട്ട് പരിശോധിക്കും. പരിശോധനയില്‍ പോലീസുകാര്‍ക്ക് വീഴ്ച്ച സംഭവിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകും.

കര്‍ണാടകയിലേക്ക് കടന്നു പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്നബാധിത സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്ബ് എസ്‌ഐയും അഡിഷണല്‍ എസ്‌ഐമാരും ക്യാമ്ബ് ചെയ്യും.

ചെന്നൈ നഗരത്തില്‍ നിന്ന് എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന വാഹനമോഷ്ടാക്കള്‍ പിടിയില്‍

ചെന്നൈ നഗരത്തില്‍ നിന്ന് എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന വാഹനമോഷ്ടാക്കള്‍ പൊലീസിന്‍റെ പിടിയില്‍.ട്രിപ്ലിക്കന്‍, പെരുമ്ബാക്കം സ്വദേശികളായ രണ്ട് മോഷ്ടാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവില്‍ മോഷ്ടിച്ച ഒന്‍പത് ബുള്ളറ്റുകളും ഇവരില്‍ നിന്ന് കണ്ടെത്തി.ചെന്നൈ നഗരത്തില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും മാത്രമേ മോഷ്ടിക്കൂ, എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രമേ മോഷ്ടിക്കൂ. അതില്‍ ബുള്ളറ്റ് മുതല്‍ ഹിമാലയനോ മെറ്റിയോറോ വരെ ഏത് മോഡലുമാകാം.

ഇതാണ് മോഷ്ടാക്കളുടെ രീതി. ട്രിപ്ലിക്കന്‍ സ്വദേശി സുരേഷ് രാജന്‍, പെരുമ്ബാക്കം സ്വദേശി മണി എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരം കാണാനായി ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് സമീപം റെയില്‍വേ സ്റ്റേഷനടുത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത ചൂളൈമേട് സ്വദേശി ബാലസുന്ദരത്തിന്‍റെ എന്‍ഫീല്‍ഡ് ബൈക്ക് മോഷണം പോയിരുന്നു. കളി കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ ബൈക്ക് വച്ചിടത്ത് കാണാത്തതിനെ തുടര്‍ന്ന് അണ്ണാ നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സുരേഷും മണിയും ബൈക്ക് കടത്തുന്നത് കണ്ടെത്തി. ട്രാഫിക് ക്യാമറകളിലെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ട്രിപ്ലിക്കനില്‍ വച്ച്‌ ഇരുവരേയും പൊലീസ് പൊക്കി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടാക്കള്‍ എന്‍ഫീല്‍‍ഡ് സ്പെഷ്യലിസ്റ്റുകളാണെന്ന് വെളിവായത്. നഗരത്തില്‍ പലയിടങ്ങളില്‍ നിന്നായി മോഷ്ടിച്ച്‌ വിവിധയിടങ്ങളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഒന്‍പത് എന്‍ഫീല്‍ഡ് ബൈക്കുകളും തുടര്‍ന്ന് കണ്ടെത്തി.

.ഇത് ഏറ്റവും ഒടുവില്‍ മോഷ്ടിച്ച ബൈക്കുകളാണെന്ന് പൊലീസ് പറയുന്നു. വര്‍ഷങ്ങളായി ബുള്ളറ്റ് മോഷണം നടത്തുന്ന പ്രതികള്‍ ഇതുവരെയെത്ര വാഹനങ്ങള്‍ മോഷ്ടിച്ചുവെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group