പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്ന്റ് ജർമ്മൻ ക്ലബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല.
സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.
ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്.
ഷെയ്ന് നിഗം മൂലം ലക്ഷങ്ങളുടെ നഷ്ടം: സജി നന്ത്യാട്ട്
നടന് ഷെയിന്‍ നിഗമിനെവച്ചു പടമെടുക്കാത്ത തനിക്കു ഷെയിന്‍ നിഗം കാരണം ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി സിനിമ നിര്‍മാതാവ് സജി നന്ത്യാട്ട്.തന്റെ യുടൂബ് ചാനലിലൂടെയാണു സജിയുടെ ആരോപണം.
സജി നന്ത്യാട്ട് പറയുന്നത്: ഷെയ്ന് നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്നു തീരുമാനിച്ച വിഷയമാണ്. അദ്ദേഹം കാരണം സാമ്ബത്തികമായി എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ചാണു ഞാന്‍ പറയുന്നത്. ഒരു കഥയുമായി ലിജിന്‍ ജോസ് എന്ന സംവിധായകന് എന്നെ സമീപിക്കുന്നു. ഷെയ്ന് നിഗത്തിന്റെ ഡേറ്റുണ്ടെന്നും ലൊക്കേഷന്‍ കാനഡയാണെന്നും വിശദീകരിച്ചു. എന്നോടൊപ്പം ഈ പടം കോ പ്ര?ഡ്യൂസ് ചെയ്യാന്‍ വന്ന മറ്റൊരു നിര്‍മാതാവാണു സാന്ദ്ര തോമസ്.പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ ലിജിന്‍ ജോസും ഞാനും ഷെയ്ന് നിഗത്തെ കാണാന്‍ പോകുന്നു.
“വെയില്” എന്ന സിനിമയുടെ ഷൂട്ടിങ് സമയമാണത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ മെന്‍സ് ഹോസ്റ്റലിലാണു ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞു സംസാരിക്കാമെന്നുപറഞ്ഞു. രാത്രിവരെ വാഹനത്തില്‍ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ന് താമസിക്കുന്ന ഫ്ളാറ്റില്‍ ചെന്നു. അവിടെ വച്ചു കഥയെല്ലാം എനിക്കറിയാമെന്നും അഡ്വാന്‍സ് തന്നേക്കെന്നു ഷെയ്ന് പറഞ്ഞു.അഡ്വാന്‍സ് തന്നേക്കെന്നു ഷെയ്ന് പറഞ്ഞു. സാന്ദ്രയെ വിളിച്ചു ചോദിച്ചപ്പോള്‍ അഡ്വാന്‍സ് കൊടുത്തോളൂ എന്നും പറഞ്ഞു. പത്തുലക്ഷം രൂപയുടെ ചെക്ക് കൊടുത്തു.
ചെക്കിലെഴുതാന്‍ ഔദ്യോഗിക പേരെന്താണെന്നു ചോദിച്ചു. അതു ഞാനെഴുതാമെന്നു ഷെയ്ന് പറഞ്ഞു. അവസാനം പ്ര?ജക്ട് ഓണായി. ഷെയ്ന് നിഗം അഡ്വാന്‍സ് വാങ്ങിച്ചെന്ന ധൈര്യത്തില്‍ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. ചിത്രീകരണം കാനഡയിലാണ്. അപ്പോള്‍ അതിന്റെ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റര്‍ക്കും അഡ്വാന്‍സ് കൊടുത്തു.
സംവിധായകന് ലിജിന്‍ ജോസിനും 3.7 ലക്ഷം രൂപ കൊടുത്തു.പിന്നെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ഷെയ്ന് നിഗം സംവിധായകനെ അടുപ്പിക്കുന്നില്ല. ഇതിനിടെയാണു “വെയില്” സിനിമയില്‍ മൊട്ടയടിച്ച പ്രശ്നങ്ങളുണ്ടാവുന്നത്. ചാനലില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഞാനും ചര്‍ച്ചയ്ക്കു പോയിരുന്നു. ഷെയ്ന് നിഗത്തിന്റെ അമ്മ അന്നു പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങള്‍ക്ക് പത്തു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്.ഞാന്‍ ഞെട്ടിപ്പോയി. ജീവിതത്തില്‍ ഇന്നുവരെ ആര്‍ക്കും ഞാന്‍ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാന്‍ കൊടുത്ത ആ ചെക്ക് മടങ്ങിയെന്നാണ് അവര്‍ ആരോപിക്കുന്നത്.
ലക്ഷോപലക്ഷം ജനങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തയിലാണ് അവര്‍ അങ്ങനെ പറഞ്ഞത്. എനിക്കു പറയാന്‍ മറുപടി ഇല്ലാതായി. അതു വലിയ ആഘാതമായി.അടുത്തദിവസം യൂണിയന് ബാങ്കില്‍ പോയി മാനേജരെ കണ്ടു. ചെക്ക് നമ്ബര്‍ വച്ചു വിശദീകരണം ചോദിച്ചു. സ്കെച്ച് പെന്‍ കൊണ്ട് എഴുതിയതാണു പണം മാറാതിരുന്നതെന്നു മാനേജര്‍ പറഞ്ഞു. പേ ടു എന്ന സ്ഥലത്ത് ഷെയ്ന് എഴുതിയത് സ്കെച്ച് പെന്‍ കൊണ്ടായിരുന്നു.
അത് അവരുടെ അറിവില്ലായ്മയാണ്. അങ്ങനെ ആ ചെക്ക് മടങ്ങുകയാണ്. ഇതവര്‍ക്കും അറിയില്ല. സ്ക്രിപ്റ്റ് റൈറ്റര്‍ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകന് കുറച്ചുതന്നു. ഇതിനുവേണ്ടി എത്ര ലക്ഷം രൂപയാണു ചെലവായത്. എത്ര പൈസ ഷെയ്ന് കാരണം എനിക്കു നഷ്ടം വന്നു. ഷെയ്ന് നിഗത്തെ വച്ചു പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായതു ലക്ഷങ്ങളാണ്.” – സജി നന്ത്യാട്ട് പറഞ്ഞു.