Home Featured ബെംഗളൂരു: കഴുകന്‍ ഇടിച്ചു; ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി

ബെംഗളൂരു: കഴുകന്‍ ഇടിച്ചു; ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ചു.തുടര്‍ന്ന് ബെംഗളൂരു എച്ച്‌എല്‍ വിമാനത്താവളത്തിസല്‍ അടിയന്തര ലാന്റിംഗ് നടത്തി.എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഹൊസ്‌കോട്ടിന് സമീപമാണ് സംഭവം. കഴുകന്‍ ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹെലികോപ്റ്ററിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു.സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജക്കൂരില്‍ നിന്ന് പുറപ്പെട്ട വിമാനം മുല്‍ബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് പക്ഷിയിടിച്ചത്.

ബിഗ് ബോസ് വീട്ടിലെ കക്കൂസിന്റെ വാതില്‍ ചവിട്ട് പൊളിച്ച്‌ ഒമര്‍ ലുലു, ടാസ്ക്കില്‍ വിജയിക്കാന്‍ മത്സരാര്‍ഥികളുടെ തീക്കളി

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. സീരിയല്‍-സിനിമാ നടി അനു ജോസഫ് കൂടി വൈല്‍ഡ് കാര്‍ഡായി എത്തിയതോടെ കളം നിറഞ്ഞ് ആവേശത്തോടെ കളിക്കാനാണ് മത്സരാര്‍ഥികള്‍ ശ്രമിക്കുന്നത്.കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ പ്രേക്ഷക പിന്തുണ കുറഞ്ഞതിന്റെ പേരില്‍ മനീഷ, ശ്രീദേവി എന്നിവര്‍ പുറത്തായിരുന്നു. പുതിയ വൈല്‍ഡ് കാര്‍ഡ് അടക്കം ഹൗസില്‍ ഇപ്പോള്‍ ടൈറ്റിലിനായി മത്സരിക്കുന്നത് പതിനാറ് പേരാണ്.സീസണ്‍ ഫൈവ് തുടങ്ങിയിട്ട് മുപ്പത്തിയാറ് ദിവസം പിന്നിട്ടെങ്കിലും സീസണ്‍ ഫോര്‍ കാണാനുണ്ടായിരുന്ന ആവേശമൊന്നും സീസണ്‍ ഫൈവിനോട് പ്രേക്ഷകര്‍ക്കില്ല.

ആവേശകരമായ ഒരു മത്സരം മത്സരാര്‍ഥികള്‍ തമ്മിലും ഇല്ല.സീസണ്‍ ഫോറില്‍ വിരലിലെണ്ണാവുന്ന കുറച്ച്‌ പേര്‍ മാത്രമാണ് സേഫ് ഗെയിം കളിച്ചതും ഇമേജ് കോണ്‍ഷ്യസായി നിന്നതും എന്നാല്‍ സീസണ്‍ ഫൈവില്‍ നന്മമരവും പൊളിറ്റിക്കല്‍ കറക്ടനസും നോക്കി മര്യാദയ്ക്ക് ഗെയിം പോലും കളിക്കാത്തവരാണ് ഏറെയും. പലരും വിമര്‍ശനം ഭയന്നും തെറിവിളി ഭയന്നും മാറി നില്‍ക്കുകയാണെന്നത് എപ്പിസോഡും ലൈവും കാണുന്നവര്‍ക്ക് മനസിലായ കാര്യമാണ്.

ലൈവ് കാണാന്‍ തോന്നുന്നില്ലെന്നും ഉറക്കം വരുന്നുവെന്നുമാണ് ഏറെയും പ്രേക്ഷകര്‍ അഭിപ്രായപ്പെടാറുള്ളത്. ഇപ്പോഴിത ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് പ്രേക്ഷകര്‍ക്ക് ആവേശം നല്‍കുമെന്ന സൂചന‌യുമായി പുതിയ പ്രമോ വന്നിരിക്കുകയാണ്. മിഷന്‍ എക്സ് എന്ന വീക്കിലി ടാസ്ക്കാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്.ഹൗസിലെ മത്സരാര്‍ഥികള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് വീക്കിലി ടാസ്ക്ക് കളിക്കുന്നതെന്നാണ് പുതിയ പ്രമോയില്‍ നിന്നും വ്യക്തമാകുന്നത്. ബിഗ് ബോസ് ഹൗസ് ഒരു ശാസ്ത്രലോകമായി മാറ്റിയാണ് മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഈ ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്.

ജുനൈസ്, അഖില്‍ മാരാര്‍ എന്നിവര്‍ നയിക്കുന്ന രണ്ട് ഗ്രൂപ്പുകളാണ് ഗെയിമില്‍ മത്സരിക്കുന്നത്.‌ഗെയിം തുടങ്ങിയ ശേഷം ജുനൈസും അഖില്‍ മാരാരും തമ്മില്‍‌ വലിയൊരു വഴക്കുണ്ടാകുന്നതും കസേര എടുത്ത് പൊക്കി അഖില്‍ സംസാരിക്കുന്നതുമെല്ലാം പുതിയ പ്രമോയില്‍ കാണാമായിരുന്നു. കൂടാതെ മത്സരാര്‍ഥികള്‍ പരസ്പരം തെറി വിളിക്കുന്നതായും പ്രമോയില്‍ കാണാമായിരുന്നു.

ഇപ്പോഴിത വീക്കിലി ടാസ്ക്കിന്റെ മറ്റൊരു പ്രമോ കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.പുതിയ പ്രമോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിലേക്ക് മത്സരിക്കാന്‍ എത്തിയ ഒമര്‍ ലുലു ഹൗസിലെ കക്കൂസിന്റ ‍ഡോര്‍ ചവിട്ടി പൊളിക്കുന്നതായാണ് ഉള്ളത്. ടാസ്ക്കില്‍ വിജയിക്കാന്‍ ഇത് രണ്ടാം തവണയാണ് പ്രോപ്പര്‍ട്ടി മത്സരാര്‍ത്ഥികള്‍ നശിപ്പിക്കുന്നത്. ടാസ്ക്കില്‍ വിജയിക്കുന്നതിനായുള്ള ഒരു വസ്തു അഞ്ചൂസിന്റെ കൈയ്യില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനിടെ എത്തിപെടും.

You may also like

error: Content is protected !!
Join Our WhatsApp Group