ബെംഗളൂരു: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻമന്ത്രിയും ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ജഗദീഷ് ഷെട്ടാർ. വോട്ടർമാർക്ക് വിതരണംചെയ്ത, വികാരനിർഭര വാചകങ്ങൾ നിറഞ്ഞ നോട്ടീസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
മേയ്ദിന അവധി: 22 പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി
അധികാരരാഷ്ട്രീയത്തിനുവേണ്ടി നിലകൊണ്ടയാളല്ല താനെന്നും സീറ്റുമോഹിച്ചല്ല കോൺഗ്രസിലെത്തിയതെന്നും ഷെട്ടാർ നോട്ടീസിൽ വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നതിന് മുന്നോടിയായി തനിക്ക് ജനങ്ങൾ വിജയത്തോടെയുള്ള യാത്രയയപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിലുണ്ട്. വീടുകൾതോറും വിതരണംചെയ്യുന്ന നോട്ടീസ് വോട്ടർമാരെ വൈകാരികമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ജഗദീഷ് ഷെട്ടാർ നടത്തിയിട്ടില്ല