ചെന്നൈ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ഈ ആഴ്ചയിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ പ്രചാരണം നടത്തും. രാഹുൽഗാന്ധിയുടെ അഭ്യർഥനയെത്തുടർന്നാണ് കമൽ കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. കർണാടക പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ കമലിനെ ക്ഷണിച്ചുകൊണ്ട് കത്ത് അയച്ചിട്ടുണ്ട്. ഇതുപ്രകാരം മേയ് ആദ്യവാരം പ്രചാരണം നടത്താനാണ് ഒരുങ്ങുന്നതെന്ന് മക്കൾ നീതി മയ്യം നേതാക്കൾ അറിയിച്ചു.
ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥി കുത്തേറ്റുമരിച്ചു
ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ കോളേജ് ദിനാഘോഷത്തിനിടെ വിദ്യാർഥി കുത്തേറ്റുമരിച്ചു. ബാഗലൂരിലെ റേവ സർവകലാശാലയിലെ നാലാംവർഷ എൻജിനിയറിങ് വിദ്യാർഥി ഗുജറാത്ത് സ്വദേശി ഭാസ്കറാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഭാസ്കറിന് കുത്തേറ്റത്.
ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരിച്ചു.
കോളേജിലെ രണ്ട് സംഘങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്തിൽനിന്ന് വിദ്യാർഥിയുടെ ബന്ധുക്കളെത്തിയശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.