ബംഗളൂരു: കന്നഡ ചലച്ചിത്രതാരം ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജെഡി(എസ്) വിട്ടാണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
മുന്‍ മുഖ്യമന്ത്രി അന്തരിച്ച എസ്. ബംഗാരപ്പയുടെ മകളും അന്തരിച്ച കന്നട നടന് ഡോ. രാജ്കുമാറിന്റെ മരുമകളുമാണ് ഗീത. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, എഐസിസി വക്താവ് ഗൗരവ് വല്ലഭ്, സൊറാബയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ മധു ബംഗാരപ്പ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ശിവകുമാറിന് വേണ്ടി കനകപുര മണ്ഡലത്തിലും സഹോദരന് മധുവിനുവേണ്ടി സൊറബയിലും പാര്‍ട്ടി നിര്ദേശിക്കുന്നിടത്തെല്ലാം താന്‍ പ്രചാരണം നടത്തുമെന്ന് ഗീത അറിയിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവമോഗയില്‍ നിന്ന് ജെഡി(എസ്) സ്ഥാനാര്‍ത്ഥിയായി ഗീത മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കന്നഡ നടന് ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസില്‍
previous post