ബെംഗളൂരു: ഓണത്തിന് 4 മാസം ബാക്കി നിൽക്കേ ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. ഇത്തവണ ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 25 വെള്ളിയാഴ്ചത്തെ ബുക്കിംഗ് ആൺ നാളെ തുടങ്ങുന്നത്.
ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി- കൊച്ചുവേളി ഹംസഫർ(16320) കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രെസ് (16526) മൈസൂരു കൊച്ചുവേളി എക്സ്പ്രെസ് (16315) കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രെസ് (16527 ) എന്നീ ട്രെയിനുകളാണ് 25 ന് സർവീസ് നടത്തുന്നത്ട്രെയിനുകളിൽ 120 ദിവസം മുമ്പേ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിനാൽ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നാളെ തന്നെ ടിക്കറ്റ് ഉറപ്പാക്കാനാകും.
പതിനഞ്ചുകാരനൊപ്പം മൂന്നാം തവണയും ഒളിച്ചോടിയ പതിനാലുകാരിയെ കണ്ടെത്തി
തൊടുപുഴ: പതിനഞ്ചുകാരനൊപ്പം മൂന്നാം തവണയും ഒളിച്ചോടിയ പതിനാലുകാരിയെ പൊലീസ് കണ്ടെത്തി. പോണ്ടിച്ചേരിയ്ക്ക് സമീപത്തു നിന്നാണ് മൂലമറ്റം സ്വദേശിനിയായ പെണ്‍കുട്ടിയെയും കാമുകനായ കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്.കൗമാരക്കാരനെ പൊലീസ് അമ്മയ്ക്കൊപ്പം വിട്ടു.
കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ബാലികയെ സംരക്ഷിക്കാനുള്ള രക്ഷിതാക്കളുടെ നിസഹായവസ്ഥ മനസിലാക്കി കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലയച്ച് കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന കാഞ്ഞാര്‍ പൊലീസിന്റെ അപേക്ഷ കോടതി നിരസിച്ചു. ഈ ആവശ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്ബാകെ സമര്‍പ്പിച്ച് പരിഹാരം തേടണമെന്നാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.
പൊലീസിന്റെ ആവശ്യപ്രകാരം വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ഇതിനായി നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസറും കോടതിയും വ്യക്തമാക്കി. ഇക്കാര്യവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നിര്‍ദ്ദേശിച്ച കോടതി മൂന്നാം തവണയും പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന 15കാരനെ നേരത്തെ തന്നെ പൊലീസ് മൂവാറ്റുപുഴയിലുള്ള അമ്മയെ വിളിച്ചു വരുത്തി ഇവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു.മൂലമറ്റം സ്വദേശിനിയായ പതിനാലുകാരിയെ മൂന്നാം തവണയാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്.
രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ ആദ്യം കാണാതാകുന്നത്. പെണ്‍കുട്ടി ആദ്യം ആയവനയില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് കാണാതായ കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ പതിനഞ്ചുകാരനായ കാമുകനുമായി നാടുവിട്ടതാണെന്നു കണ്ടെത്തിയത്.പൊലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശാനുസരണം രക്ഷിതാക്കളുടെയും സഹോദരിമാരോടൊപ്പം പോയ പെണ്‍കുട്ടിയുടെ കുടുംബം പിന്നീട്മൂലമറ്റത്ത് താമസം തുടങ്ങുകയായിരുന്നു.
മാതാപിതാക്കളും മൂത്ത രണ്ട് സഹോദരിമാരുമാണ് കുട്ടിക്കുള്ളത്.എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടില്‍ നിന്നും കാണാതായി. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും കാമുകനുമായി നാടു വിട്ടതായി കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീണ്ടും മൂലമറ്റത്തെ വീട്ടില്‍ നിന്നും കാണാതായത്. ഇത്തവണയും പെണ്‍കുട്ടിയോടൊപ്പം കൗമാരക്കാരനായ കാമുകനെയും കാണാതായി.
തുടര്‍ന്ന് പിതാവ് കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മകളുടെ കാമുകന്‍ കുട്ടിയെ നിരന്തരമായി തന്റെ ഫോണിലാണ് താനറിയാതെ ബന്ധപ്പെട്ടിരുന്നതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഇത്തവണ പെണ്‍കുട്ടി അച്ഛന്റെ മൊബൈല്‍ ഫോണുമായാണ് സ്ഥലം വിട്ടത്.