Home Featured മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

by admin

നടന്‍ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതുമാണ് നില ഗുരുതരമാകാന്‍ കാരണം. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാമുക്കോയ വെന്റിലേറ്റിന്റെ സഹായത്തോടെയാണ് കഴിയുന്നത്.

അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിക്കൂ. മാമുക്കോയയുടെ മക്കള്‍ ഉള്‍പ്പെടെയുളളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

ബംഗളുരു നഗരത്തിൽ ചൂടിനൊപ്പം പവർകട്ടും തുടരുന്നു;വലഞ്ഞ് ജനം

ബെംഗളൂരു ∙ വേനൽച്ചൂടിനു പുറമേ നഗരജീവിതം ദുസ്സഹമാക്കി അപ്രഖ്യാപിത പവർകട്ട് തുടരുന്നു. അതേസമയം, ബെസ്കോം ഹെൽപ്‌ലൈൻ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയും നഗരവാസികൾ ഉന്നയിക്കുന്നു. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങുന്നത്. ലൈനുകളും ഭൂഗർഭകേബിളുകളും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണമെന്നാണ് ബെസ്കോമിന്റെ വിശദീകരണം. എന്നാൽ, രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നുണ്ട്.

വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെങ്കിലും വൈദ്യുതി വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ നേരത്തേ അറിയിച്ചിരുന്നത്. വേനൽക്കാലത്ത് പ്രതിദിനം 7,600 മെഗാവാട്ട് വൈദ്യുതിയാണ് ബെസ്കോം വിതരണം ചെയ്യുന്നത്. പ്രതിമാസം 132 ദശലക്ഷം വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്.

വേനൽ കടുക്കുന്നതിനിടെ ബെംഗളൂരുവിൽ ജലവിതരണവും അവതാളത്തിൽ. ഉപയോഗം വർധിച്ചതോടെ ബെംഗളൂരു ജല അതോറിറ്റി(ബിഡബ്ല്യുഎസ്എസ്ബി)യുടെ കാവേരി ജലം പലയിടങ്ങളിലും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. 3 മുതൽ 5 മണിക്കൂർ വരെ തുടർച്ചയായി ജലം വന്നിരുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂർ വരെ മാത്രമേ ജലം ലഭിച്ചുള്ളൂ. ആവശ്യത്തിന് തികയാത്തതിനാൽ പലരും ടാങ്കർ ജലത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വീടുകളിലേയും ബിഡബ്ല്യുഎസ്എസ്ബി കുഴൽകിണറുകളിലേയും ജലം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. പ്രതിദിനം 1,450 ദശലക്ഷം ലീറ്റർ ജലമാണ് ബിഡബ്ല്യുഎസ്എസ്ബി നഗരത്തിൽ വിതരണം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group