Home Featured ബെംഗളൂരു എക്സ്പ്രസ് വേയിൽ അമിതവേഗം; ടയർ പൊട്ടിത്തെറിച്ച് അപകടം;5 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു എക്സ്പ്രസ് വേയിൽ അമിതവേഗം; ടയർ പൊട്ടിത്തെറിച്ച് അപകടം;5 പേർക്ക് ദാരുണാന്ത്യം

by admin

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗതയിൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് മരണം. കാറിന്‍റെ ടയർ പൊട്ടിത്തെറിച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.

കർണാടകയിലെ രാമനഗര ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന രവി പുജാർ (45), ഭാര്യ ലക്ഷമി പുജാർ (40) ഇവരുടെ മക്കളായ ഇഞ്ചര പുജാർ (15), ശാന്തല പുജാർ (10), സിരി പുജാർ (3) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിന് സമീപത്തെ കെങ്കേരി സ്വദേശികളാണ് ഇവർ. മൈസൂരു ജില്ലയിലെ ടി നരസിപുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ (RGUHS) ജീവനക്കാരനാണ് രവി

പുതുതായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ അമിതവേഗതയിലായിരുന്നു. ഇതിനിടെ കാറിന്‍റെ ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. ഇതോടെ രവിയ്ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. എതിരെ വരികയായിരുന്ന വാഹനത്തിലിടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് കുടുംബത്തെ കാറിൽ നിന്ന് പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രവിയുടെ കൂട്ടുകാരന്‍റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. രവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മക്കളായ ഇഞ്ചരയും സിരിയും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്. ലക്ഷ്മിയെയും ശാന്തലയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു. ഫ്ലാഗ് ഓഫിന് ശേഷം മോദി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. 

വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group