ബെംഗളൂരു: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച എറണാകുളം-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12678) ബൈയ്യപ്പനഹള്ളിയിൽ യാത്രയവസാനിപ്പിക്കും. ബെംഗളൂരു എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677) 26-ന് കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനുപകരം രാവിലെ 6.10-ന് ബൈയ്യപ്പനഹള്ളി എം. വിശേശ്വരായ ടെർമിനലിൽനിന്ന് പുറപ്പെടും.
ബംഗളുരു: ക്വാഡ്രി സൈക്കിളുകൾ മിനിമം 60 രൂപ
ബെംഗളൂരു∙ നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ വീതം നൽകണം. 2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളും ഊബറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗതവകുപ്പ് നിരക്ക് നിശ്ചയിച്ചത്. ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.