Home Featured ബംഗളൂരു:വോട്ടിന് നല്‍കിയ കുക്കര്‍ പൊട്ടിത്തെറിച്ചു; ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസ്

ബംഗളൂരു:വോട്ടിന് നല്‍കിയ കുക്കര്‍ പൊട്ടിത്തെറിച്ചു; ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസ്

by admin

ബംഗളൂരു: വോട്ടു പിടിക്കാന്‍ വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ഹാസന്‍ ബേലൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി എച്ച്‌.കെ. സുരേഷിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. 21 പ്രഷര്‍ കുക്കറുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്.

വിവരമറിഞ്ഞ് തെരഞ്ഞെടുപ്പ് സ്ക്വാഡ് എത്തിയതോടെ സമീപവാസികള്‍ തങ്ങള്‍ക്ക് ലഭിച്ച കുക്കറുകളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എച്ച്‌.കെ. സുരേഷിന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും പേരില്‍ മഹാശിവരാത്രി, ഉഗാദി ആഘോഷ ആശംസ നേര്‍ന്ന് പ്രിന്റ് ചെയ്ത കവറിലായിരുന്നു കുക്കറുകള്‍ സമ്മാനിച്ചത്. സമ്മാനം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group