ബംഗളൂരു: കര്‍ണാടകത്തില്‍ സിപിഐ എം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രം. കഴിഞ്ഞ തവണ 19 സീറ്റില്‍ മത്സരിച്ചിരുന്നു.മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപിഐ എമ്മിന് ജനതാദള്‍ എസ് പിന്തുണ നല്‍കുന്നുണ്ട്. സിപിഐ എം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുര്‍ ബാഗേപ്പള്ളിയില്‍ ഉള്‍പ്പെടെയാണ് ജനതാദള്‍ പിന്തുണ. ജില്ലാ സെക്രട്ടറിയറ്റംഗവും ജനകീയ ഡോക്ടറുമായ ഡോ. എ അനില്‍കുമാറാണ് ഇവിടെ സിപിഎമ്മിനായി മത്സരിക്കുന്നത്.
സംവരണ സീറ്റായ കലബുര്‍ഗി റൂറലിലും ജെഡിഎസ് പിന്തുണയുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിന്‍കറാണ് സ്ഥാനാര്‍ഥി. ബംഗളൂരുവിനടുത്ത് കെ ആര് പുരയാണ് ജനതാദള്‍ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാര്‍ടി സോണല്‍ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡയാണ് ഇവിടെ മത്സര രംഗത്തുള്ളത്.