Home Featured എക്സ്പ്രസ്‌ വേയിൽ വിവാഹസംഘത്തിന്റെ ബസിന് തീപിടിച്ചു

എക്സ്പ്രസ്‌ വേയിൽ വിവാഹസംഘത്തിന്റെ ബസിന് തീപിടിച്ചു

by admin

ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌ വേയിൽ ശ്രീരംഗപട്ടണയ്ക്ക് സമീപം വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു. 30 യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് പൂർണമായി കത്തിനശിച്ചു. ശിവമൊഗ്ഗയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

യാത്രക്കാരുടെ ലഗേജുകളും പണവും ആഭരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. മൈസൂരുവിൽ നിന്ന് അഗ്‌നിശമന സേനയും പൊലീസും ചേർന്നാണ് തീ പൂർണമായി അണച്ചത്.

 തുടര്‍ച്ചയായ 5ാം ദിവസവും 10,000ന് മുകളില്‍ തന്നെ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്നും 10,000 കടന്നു. 10,112 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 67,806 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 9833 ആണ്. ശനിയാഴ്ച 12,193 പേര്‍ക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്ത്യയില്‍ കോവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷം 5,31,329 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എക്സ്ബിബി.1.16 എന്ന കോവിഡ് വേരിയന്റാണ് ഇപ്പോള്‍ കേസുകള്‍ ഉയരാന്‍ കാരണമായിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വാക്സിന്‍ എടുത്തതിനാലും കോവിഡ് പല തവണ വന്നുപോയതിനാലും പലരിലും പ്രതിരോധിശേഷി ഉണ്ടെന്നും അതിനാല്‍ ഇപ്പോള്‍ കോവിഡ് ബാധിച്ചാലും വലിയ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും അവര്‍ പറയുന്നു.

എന്നിരുന്നാലും വാക്സിന്‍ എടുക്കാത്തവര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം സൂക്ഷ്മതലത്തില്‍ (ജില്ല, ഉപജില്ലകള്‍) പരിശോധിക്കാനും, സമയോചിതവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്താന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ശനിയാഴ്ച 1,515 കോവിഡ് കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 26.46 ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26,595 ആയി ഉയര്‍ന്നു. ആകെ കേസുകളുടെ എണ്ണം 20,32,424 ആണ്. ശനിയാഴ്ചയുണ്ടായ ആറ് മരണങ്ങളില്‍ ഒരു മരണത്തിന്റെ പ്രാഥമിക കാരണം കോവിഡാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group