ന്യൂഡല്‍ഹി | വിചാരണത്തടവില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യ ഇളവ്. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയുടെ അനുമതി നല്‍കി.
മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രോഗബാധിതനായ പിതാവിനെ കാണാന്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ കഴിയാനാണ് അനുമതി. എന്നാല്‍ ഇതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാാകേണ്ടി വന്നാല്‍ ഉടന്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനി നിലവില്‍ കര്‍ണാടകയില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ജാമ്യ വ്യവസ്ഥ പ്രകാരം കര്‍ണാടക വിട്ട് പുറത്തുപോകാന്‍ അദ്ദേഹത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും കര്‍ണാടക സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ എതിര്‍ത്തു. കേരളത്തില്‍ പോകുവാന്‍ മഅ്ദനിയെ അനുവദിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ വാദം. മഅ്ദനിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഇതിനെ ഖണ്ഡിച്ചു. കേരളത്തില്‍ വന്നാല്‍ അദ്ദേഹം അവിടംവിട്ട് എവിടെയും പോകില്ലെന്നും ജാമ്യ വ്യവസ്ഥ ലംഘിക്കില്ലെന്നും അദ്ദേഹം കോടതിക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് കോടതി മഅ്ദനിക്ക് ജാമ്യഇളവ് അനുവദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹരജിയില്‍ വാദം നടന്നപ്പോള്‍, വിചാരണ പൂര്‍ത്തിയായി കേസ് അന്തിമവാദത്തിലെത്തിയ സാഹചര്യത്തില്‍ മഅ്ദനിയെ ഇനിയും ബംഗളൂരുവില്‍ വെക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. ഇത്രയും നാളായി ജാമ്യവ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് ജസ്റ്റിസ് രസ്തോഗി കര്‍ണാടകയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു.
ഗുജറാത്തില്‍ നരബലിക്കായി ദമ്ബതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു
നരബലിക്കായി ദമ്ബതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്.
സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വയം നിര്‍മിച്ചാണ് ഇവര്‍ ആത്‌മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.
മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്‌മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.