Home Featured ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍

ബെംഗലൂരു: കോണ്‍ഗ്രസ് ഹൃദയപൂര്‍വം തന്നെ സ്വാഗതം ചെയ്തെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍. തുറന്ന മനസ്സോടെയാണ് കോണ്‍ഗ്രസിലെത്തിയതെന്നും ബിജെപിയില്‍ നിന്ന് പിണങ്ങി വന്ന നേതാവ് പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ള നേതാക്കള്‍ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടര്‍ പറഞ്ഞു.

ഷെട്ടര്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒരു ഡിമാന്‍ഡുകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒന്നും ഷെട്ടറിന് ഓഫര്‍ ചെയ്തിട്ടുമില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ ഷെട്ടര്‍ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു.

ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാവ് എസ് എസ് മല്ലികാര്‍ജുന്റെ വീട്ടില്‍ വച്ച്‌ അര്‍ദ്ധ രാത്രി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജെവാലയും മറ്റ് മുതിര്‍ന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഷെട്ടര്‍ രാഹുല്‍ ഗാന്ധിയുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം.

നരബലിക്കായി ദമ്ബതികള്‍ സ്വയം കഴുത്തുമുറിച്ച്‌ ആത്‌മഹത്യ ചെയ്തു

ഗുജറാത്ത്: നരബലിക്കായി ദമ്ബതികള്‍ സ്വയം കഴുത്തുമുറിച്ച്‌ ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വയം നിര്‍മിച്ചാണ് ഇവര്‍ ആത്‌മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.

മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്‌മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group