Home Featured ഇന്റര്‍വ്യൂവിന് പോകാന്‍ വസ്ത്രം അലക്കിത്തേച്ച്‌ നല്‍കും, തൊഴില്‍രഹിതര്‍ക്ക് സൗജന്യസേവനം വാഗ്ദാനം ചെയ്ത് ഡ്രൈക്ലീന്‍ സെന്റര്‍

ഇന്റര്‍വ്യൂവിന് പോകാന്‍ വസ്ത്രം അലക്കിത്തേച്ച്‌ നല്‍കും, തൊഴില്‍രഹിതര്‍ക്ക് സൗജന്യസേവനം വാഗ്ദാനം ചെയ്ത് ഡ്രൈക്ലീന്‍ സെന്റര്‍

തൊഴില്‍രഹിതര്‍ക്ക് പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് അമേരിക്കയിലെ ഒക്‌ലഹോമയില്‍ ഉള്ള ഒരു ഡ്രൈക്ലീന്‍ സെന്റര്‍.കടയുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന ഒരു ബോര്‍ഡിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കേണ്ട തൊഴില്‍രഹിതര്‍ക്ക് സൗജന്യ ക്ലീനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പരസ്യം.ആര്‍ച്ചര്‍ ക്ലീനേഴ്‌സ് എന്ന ഡ്രൈക്ലീന്‍ സെന്റര്‍ ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടയാണ് ആര്‍ച്ചര്‍ ക്ലീനേഴ്‌സ് തങ്ങളുടെ പുതിയ ചുവടുവയ്പ്പ് വിശദമാക്കി കൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തത്. “നിങ്ങള്‍ തൊഴില്‍രഹിതനാണെങ്കില്‍ ഇന്റര്‍വ്യൂവിന് വസ്ത്രം വൃത്തിയാക്കണമെങ്കില്‍ ഞങ്ങള്‍ അത് സൗജന്യമായി വൃത്തിയാക്കി നല്‍കും!” എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.ആര്‍ച്ചര്‍ ക്ലീനേഴ്‌സിന്റെ ടീം ലീഡറായ കോള്‍ട്ടണ്‍ ആര്‍ച്ചര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് നിങ്ങളുടെ മോശസമയത്ത് നിങ്ങളെ ഏറ്റവും മികച്ചതായി കാണാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും എന്നായിരുന്നു.

ഒക്‌ലഹോമയിലെ ആര്‍ച്ചര്‍ ക്ലീനേഴ്‌സിന്റെ മുഴുവന്‍ യൂണിറ്റുകളിലും തൊഴില്‍രഹിതര്‍ക്ക് സൗജന്യ സേവനം ഉറപ്പു നല്‍കി കൊണ്ടുള്ള പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.ആര്‍ച്ചര്‍ ക്ലീനേഴ്സിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി പേരാണ് പോസ്റ്റ് വീണ്ടും വീണ്ടും ഷെയര്‍ ചെയ്തത്. പ്രചോദാത്മകം എന്നും വലിയ കരുതലിന് നന്ദി എന്ന് തുടങ്ങി നന്ദി സൂചകമായ നിരവധി അഭിപ്രായങ്ങള്‍ ആണ് നെറ്റിസണ്‍സ് പോസ്റ്റിന് താഴെ കുറിച്ചത്.

ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ സഞ്ജയ് ദത്തിന് പരിക്കേറ്റു

ബെംഗളുരു: ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന് പരിക്കേറ്റു. കന്നഡ സിനിമാ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയായിരുന്നു ബോളിവുഡ് സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ കൈക്കും മുഖത്തിനും പരിക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു.

ബെംഗളുരു മഗഡി റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. ഫൈറ്റ് മാസ്റ്റര്‍ രവി വര്‍മ്മയാണ് ഫൈറ്റ് കൊറിയോഗ്രഫ് ചെയ്യുന്നത്.താരത്തിനേറ്റ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ധ്രുവ സര്‍ജ നായകനാകുന്ന ചിത്രമാണ് കെഡി ദ ഡെവിള്‍. ബോളിവുഡ് സൂപ്പര്‍ താരം ശില്‍പ്പ ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group