Home Featured ഐഎസ്‌എല്ലിലെ ആരാധകരുടെ ഇഷ്ട ടീം ബ്ലാസ്റ്റേഴ്‌സ് തന്നെ;ടെലിവിഷന്‍ റേറ്റിംങിലും ഒന്നില്‍

ഐഎസ്‌എല്ലിലെ ആരാധകരുടെ ഇഷ്ട ടീം ബ്ലാസ്റ്റേഴ്‌സ് തന്നെ;ടെലിവിഷന്‍ റേറ്റിംങിലും ഒന്നില്‍

by admin

ദില്ലി: ഐഎസ്എല്ലില്‍ ഇതുവരെ കിരീട ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ടീം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയെന്ന് കണക്കുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ടത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളാണെന്ന് ടെലിവിഷന്‍ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ക്ക് ടെലിവിഷനില്‍ശരാശരി 57 ശതമാനം കാഴ്ചക്കാരുള്ളപ്പോള്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 46 ശതമാനം കാഴ്ച്ചക്കാരാണ്  എടികെയുടെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത്. മൂന്നാം സ്ഥാനം ഈസ്റ്റ് ബംഗാളിനാണ്. 43 ശതമാനം പേര്‍ ഈസ്റ്റ് ബംഗാളിന്‍റെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടു. 31 ശതമാനം ടെലിവിഷന്‍ കാഴ്ചക്കാരുമായി എഫ് സി ഗോവയാണ് നാലാം സ്ഥാനത്ത്.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ എതിരാളികളായ ബെംഗലൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.ഒഡിഷ(30%), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(30%), ചെന്നൈയിന്‍ എഫ് സി(28%), ഹൈദരാബാദ് എഫ് സി(26%), ജംഷെഡ്പൂര്‍ എഫ് സി(23%) എന്നിങ്ങനെയാണ് മറ്റ് ഐഎസ്എല്‍ ടീമുകളുടെ ടെലിവിഷന്‍ റേറ്റിംഗ്.

ഐഎസ്എല്ലില്‍ പ്ലേ ഓഫിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് ബെംഗലൂരു എഫ് സിക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീ കിക്ക് ഗോളില്‍ പുറത്താവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ ഛേത്രി ഗോളടിച്ചപ്പോള്‍ ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമനോവിച്ച് കളിക്കാരെ തിരികെ വിളിച്ച് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ നടപടിക്കെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചിരുന്നു.ഐഎസ്എല്ലിനുശേഷം നിലവില്‍ സൂപ്പര്‍ കപ്പില്‍ മത്സരിക്കുകയാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്.

എഐഎഫ്‌എഫ് നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

എഐഎഫ്‌എഫ് അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് നേരത്തെ 4 കോടി പിഴയും ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്കും കിട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫിനിടെ കളം വിട്ടതിന് പരസ്യമായി മാപ്പു പറഞ്ഞിരുന്നു‌. പരിശീലകന്‍ ഇവാന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരു‌ന്നു. അതിനാല്‍ ആണ് അപ്പീല്‍ ചെയ്യാന്‍ അവസരം കിട്ടിയത്. അപ്പീല്‍ ക്ലബിനെതിരെ ഉള്ള നടപടികളില്‍ എ ഐ എഫ് ഇളവ് നല്‍കാന്‍ കാരണം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലകന്‍ ഇവാനും തനിക്ക് എതിരായ നടപടിക്ക് എതിരെ അപ്പീല്‍ നല്‍കും. ഇവാന് 10 മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group