ബംഗളൂരു:മാരകമയക്കുമരുന്നുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയില്‍. കാസര്‍കോട് ചെര്‍ക്കള ചെങ്ങള സ്വദേശി അബ്ദുല്ലയാണ് (39) അറസ്റ്റിലായത്.ഇയാളില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.മയക്കുമരുന്നിന് പുറമെ, ഇയാള്‍ സഞ്ചരിച്ച കാര്‍, ഉപയോഗിച്ച ഫോണ്‍, 1260 രൂപ എന്നിവയും പിടിച്ചെടുത്തു.
അബ്ദുല്ലക്കെതിരെ മുമ്ബും കേസുണ്ട്. 45 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്ര വിശാഖപട്ടണത്തും മയക്കുമരുന്ന് ഉപയോഗിച്ചതിന് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
മൂന്നാര്‍: കോവിഡില്‍ തകര്‍ന്നടിഞ്ഞ മൂന്നാര്‍ ടൂറിസം മേഖല ക്രമേണ ഉണര്‍വിലേക്ക്. മധ്യവേനലവധി ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍.പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ മാട്ടുപ്പെട്ടിയും രാജമലയുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറയുന്നു.ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സന്ദര്‍ശകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വാരാന്ത്യ ദിനങ്ങളില്‍ മുറികള്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. വാടകയില്‍ ഇളവുകള്‍ നല്‍കിയും പാക്കേജുകള്‍ പ്രഖ്യാപിച്ചുമാണ് വന്‍കിട റിസോര്‍ട്ടുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
പകല്‍ച്ചൂട് കൂടുതലാണെങ്കിലും വൈകീട്ടും രാവിലെയും സുഖകരമായ ശീതള കാലാവസ്ഥയാണ് മൂന്നാറിലിപ്പോള്‍. ഒരു ദിവസം 2880 പേര്‍ക്ക് പ്രവേശനമുള്ള രാജമലയില്‍ പല ദിവസങ്ങളിലും അതില്‍ക്കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പ്രവേശന ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നു. മാട്ടുപ്പെട്ടിയാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ടലൊക്കേഷന്‍. ഹൈഡല്‍ ടൂറിസവും ഡി.ടി.പി.സിയും ഇവിടെ ബോട്ടിങ് നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ തിരക്കുള്ള ദിവസങ്ങളില്‍ എല്ലാവര്ക്കും ബോട്ടിങ്ങിന് അവസരം ലഭിക്കാറില്ല.
ഇക്കോപോയന്റിലും കുണ്ടളയിലും ബോട്ടിങ് സൗകര്യമുണ്ട്.മൂന്നാറില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരെ തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനും ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്നയിടമാണ്. ഇവിടെനിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവട. മലഞ്ചെരുവില്‍ ഭൂമി തട്ടുകളാക്കി നടത്തുന്ന കൃഷി കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നു. ടെന്റ് ക്യാമ്ബുകളും ഹോംസ്റ്റേകളും ഇവിടെ ധാരാളമുണ്ട്. ആനയിറങ്കല്‍ ജലാശയത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചിന്നക്കനാലും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമലയും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
മൂന്നാറിലെ ഹൈഡല്‍ ഉദ്യാനം, ടൂറിസം വകുപ്പിന്റെ ബോട്ടാണിക്കല്‍ ഉദ്യാനം, കെ.എഫ്.ഡി.സിയുടെ റോസ് ഗാര്ഡന് എന്നിവയെല്ലാം കുടുംബമായി എത്തുന്നവര്‍ക്ക് ഇഷ്ടവിനോദങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന ഈ സീസണ് ജൂണ്‍ വരെയാണ്. അതിനു ശേഷമുള്ള മണ്‍സൂണ്‍ ടൂറിസവും മൂന്നാറില്‍ പച്ചപിടിച്ചു വരുന്നു. അറബി സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഇക്കാലത്താണ്. ഒക്ടോബറോടെയാണ് ശൈത്യകാല സീസണ് ആരംഭിക്കുന്നത്.
കോവിഡ് മൂലം മൂന്ന് വര്‍ഷം തളര്‍ച്ചയിലായിരുന്ന ടൂറിസം മേഖല വരുംനാളുകളില്‍ കൂടുതല്‍ സജീവമാകുമെന്നതിന്റെ സൂചനകള്‍ കാണുന്നതായി മൂന്നാറിന്റെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.