കര്‍ണാടക ബി.ജെ.പിയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിക്കത്തു നിന്നുതന്നെ നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
കര്‍ണാടക ബി.ജെ.പിയില്‍ നേതൃമാറ്റത്തിന് പാര്‍ട്ടിക്കകത്ത് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
യെദിയൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഹ്ലാദ് ജോഷി എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റത്തിന് പദ്ധതികളൊന്നുമില്ലെന്നും യെദിയൂരപ്പ മികച്ചരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജോഷി പ്രതികരിച്ചത്.
കേരളത്തിലേക്കുള്ള യാത്ര കഠിനമാകും : കുരുക്കു മുറുക്കാൻ കേരള സർക്കാർ
കര്‍ണാടക ബി.ജെ.പിയില്‍ യെദിയൂരപ്പയ്ക്കെതിരെ നീക്കങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ട്.മന്ത്രിസഭാ വിപുലീകരണത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ യെദിയൂരപ്പയ്ക്കെതിരെ നേരത്തെ തിരിഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യെദിയൂരപ്പയുടെ കുടുംബക്കാര്‍ ഇടപെടുന്നതിലും എം.എല്‍.എമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി