Home Featured പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച; ബെംഗളൂരു മെട്രോ സ്‌റ്റേഷന്‍ വെള്ളത്തില്‍

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച; ബെംഗളൂരു മെട്രോ സ്‌റ്റേഷന്‍ വെള്ളത്തില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തുടരുന്ന മഴയിൽ നല്ലൂർഹള്ളിയിലെ മെട്രോ സ്റ്റേഷൻ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാമനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് പുതുപുത്തൻ മെട്രോ സ്റ്റേഷൻ വെള്ളക്കെട്ടിലായത്.4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിർമാണം പൂർത്തിയാക്കിയത്.

വൈറ്റ്ഫീൽഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റർ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുൾപ്പടെയുള്ള ഭാഗങ്ങൾ വെള്ളത്തിലാണ്.സ്റ്റേഷന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പണി പൂർത്തിയാകും മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തതാണോയെന്നാണ് പലരും ഉയർത്തുന്ന ചോദ്യം.

ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും സ്തംഭിച്ചിരുന്നു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില വിമാനങ്ങൾ വൈകുകയും ചെയ്തു.

ഷാറൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി, കൂടുതൽ പേരിലേക്ക് അന്വേഷണം; ചിലരെ ചോദ്യം ചെയ്യുന്നു

കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി.ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.

പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചു.അതേസമയം പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്.

എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group