Home Featured മുംബൈയെ അടിച്ചൊതുക്കി കോഹ്‍ലിയും ഡു പ്ലസിസും; ബംഗളൂരുവിന് അനായാസ ജയം

മുംബൈയെ അടിച്ചൊതുക്കി കോഹ്‍ലിയും ഡു പ്ലസിസും; ബംഗളൂരുവിന് അനായാസ ജയം

by admin

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023-ലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ നാണംകെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. സ്വന്തം തട്ടകമായ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് അവര്‍ മുംബൈയെ തുരത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 16.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 82 റണ്‍സ് നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയും 43 പനതുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 73 റണ്‍സ് നേടിയ നായകന്‍ ഫാഫ് ഡുപ്ലീസിസുമാണ് അവരുടെ വിജയശില്‍പികള്‍.

ഒന്നാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി-ഡുപ്ലീസിസ് സഖ്യം മുംബൈയ്ക്ക് ഒരവസരവും നല്‍കിയില്ല. 15-ാം ഓവറില്‍ ഡുപ്ലീസിസ് പുറത്താകുമ്പോഴേക്കും അവര്‍ വിജയം ഉറപ്പിച്ചിരുന്നു. മൂന്നാമനായി ഇറങ്ങിയ ദിനേഷ് കാര്‍ത്തിക് റണ്ണെടുക്കാതെ മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ(12) കൂട്ടുനിര്‍ത്തി സിക്‌സറോടെ കോഹ്ലി ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ അഞ്ചാമനായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ യുവതാരം തിലക് വര്‍മയാണ് മുംബൈയുടെ തിലകക്കുറിയായത്. 46 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലകാണ് മുംബൈ ഇന്നിങ്‌സിന്റെ നെടുന്തൂണ്‍.

തിലകിനു പുറമേ 13 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 21 റണ്‍സ് നേടിയ ആറാമന്‍ നെഹാല്‍ വധേരയാണ് രണ്ടാമത്തെ മികച്ച ടോപ്‌സ്‌കോറര്‍ എന്നത് മുംബൈ ഇന്നിങ്‌സിന്റെ ആകെത്തുക വ്യക്തമാക്കും.

എവേ തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് എത്തുമ്പോഴേക്കും ടോപ് ഓര്‍ഡറിലെ ആദ്യ മൂന്നുപേരും പവലിയനില്‍ എത്തിയിരുന്നു. നായകന്‍ രോഹിത് ശര്‍മ(1), ഓപ്പണര്‍ ഇഷാന്‍ കിഷന്‍(10), വണ്‍ ഡൗണ്‍ കാമറൂണ്‍ ഗ്രീന്‍(5) എന്നിവര്‍ക്കു പിന്നാലെ 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും വീണതോടെ നാലിന് 48 എന്ന നിലയിലായി മുംബൈ.

പിന്നീട് അഞ്ചാം വിക്കറ്റില്‍ നെഹാലിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ തിലകാണ് മുംബൈയെ കരകയറ്റിയത്. എന്നാല്‍ ടീം സ്‌കോര്‍ 98-ല്‍ നില്‍ക്കെ നെഹാല്‍ പുറത്തായതോടെ വീണ്ടും തകര്‍ച്ച ആരംഭിച്ചു. അപകടകാരിയായ ടിം ഡേവിഡിനെയും(4) പുറത്താക്കി ബാംഗ്ലൂര്‍ പിടിമുറുക്കിയെന്നു തോന്നിച്ചിടത്താണ് തിലകിന്റെ കടന്നാക്രമണം.

അവസാന 33 പന്തുകളില്‍ 66 റണ്‍സാണ് മുംബൈ സ്‌കോര്‍ ചെയ്തത്. അതില്‍ ഭൂരിഭാഗവും തിലകിന്റെ ബാറ്റില്‍ നിന്നായിരുന്നു. ബാംഗ്ലൂരിനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയാണ് തിളങ്ങിയത്. മുഹമ്മദ് സിറാജ്, റീസ് ടോപ്ലെ, അകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മിഷേല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മമ്മൂട്ടി ചിത്രം കാതല്‍ ഒ.ടി.ടിയിലേക്ക്,

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.

പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വന്‍തുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കാതല്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്ബനി നി‌ര്‍മ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിയേറ്റര്‍ റിലീസായിരുന്നു. ചിത്രം മികച്ച അഭിപ്രായവും നിരൂപണ പ്രശംസയും നേടിയിരുന്നു. തിയേറ്റര്‍ റിലീസായാണ് കാതല്‍ പ്ളാന്‍ ചെയ്തിരുന്നത്.
കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രം എന്നതാണ് മറ്രൊരു പ്രത്യേകത.ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് രചന. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group