ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലൂടെ പോകുകയായിരുന്ന കേരള ആർ.ടി.സി. ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 12-ഓടെ മാണ്ഡ്യയിലെ മേൽപ്പാലത്തിന് മുകളിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ബസ് നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഡിവൈഡറിലേക്ക് കയറാൻ തുടങ്ങുകയും ആടിയുലയുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ കണ്ടക്ടർ ഇടപെട്ട് ബസ് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഫ്ലൈഓവറിന്റെ വശത്തെ സുരക്ഷാ മതിലിനോടുചേർന്നാണ് ബസ് നിന്നത്.
ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ഡ്രൈവർ ഷൈമോജിനാണ്ശാ രീരികാസ്വാസ്ഥ്യമുണ്ടായത്. ഇതോടെ ബസ് റോഡിൽ കുടുങ്ങി. പുറത്തിറങ്ങിയ യാത്രക്കാർ അരമണിക്കൂറിനുശേഷം ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിന് കൈകാണിച്ച് നിർത്തിച്ചു. ഇതിലെ കണ്ടക്ടർ ബസ് മൈസൂരു ബസ്സ്സ്റ്റാൻഡ് വരെയെത്തിച്ചു. എന്നാൽ, കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടരാനായില്ല. രാത്രിമുഴുവൻ യാത്രക്കാർ മൈസൂരു ബസ് സ്റ്റാൻഡിൽ കുടുങ്ങിക്കിടന്നു. കെ.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയിലും കൺട്രോൾറൂമിലും ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. രാവിലെ ആറുമണിയോട് ഡ്രൈവർ ആരോഗ്യനില വീണ്ടെടുത്തശേഷമാണ് യാത്ര തുടർന്നത്. പകൽ 11.30-ഓടെയാണ് ബസ് കാഞ്ഞങ്ങാട്ടെത്തിയത്.
മുഴുവൻ സീറ്റിലും യാത്രക്കാരുമായി പോകുകയായിരുന്ന ബസായിരുന്നു ഇത്. ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് നാട്ടിലേക്കുപോകുന്ന യാത്രക്കാരായിരുന്നു ബസിൽ. തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന്
രക്ഷപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
ബെംഗളൂരു-കാഞ്ഞങ്ങാട് ബസിന്റെ ഡ്രൈവർ ഷെമോജിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയതായി കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് സ്റ്റേഷൻ മാനേജർ ഗോപാലകൃഷ്ണൻ കമ്മത്ത് അറിയിച്ചു. ബസിന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തും. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരിൽനിന്ന് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
ചെന്നൈ കലാക്ഷേത്ര പീഡനം: അധ്യാപകന്‍ അറസ്റ്റില്‍
ചെന്നൈ: കലാക്ഷേത്രയില്‍ ലൈംഗികാതിക്രമത്തിനിരയായെന്ന പൂര്‍വ വിദ്യാര്‍ഥിയുടെ പരാതിയില്‍ അധ്യാപകനായ പ്രഫ. ഹരിപത്മനെ അറസ്റ്റ് ചെയ്തതായി ചെന്നൈ പൊലീസ് അറിയിച്ചു.
കലാക്ഷേത്രയിലെ ലൈംഗികാതിക്രമത്തില്‍ അഡയാര്‍ വനിതാ പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹരിപത്മനെതിരെ സ്ത്രീപീഡനനിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കലാക്ഷേത്ര ഫൗണ്ടേഷന്‍ കാമ്ബസില്‍ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് അധ്യാപകനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു.
ലൈംഗികാതിക്രമക്കേസില്‍ പ്രതികളായ നാല് അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ടയിരുന്നു കലാക്ഷേത്ര ഫൗണ്ടേഷന്‍ കാമ്ബസില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് ഏപ്രില്‍ ആറുവരെ സ്ഥാപനം അടച്ചിരുന്നു.
കേന്ദ്ര സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് ഇന്ന് ഉച്ച 12ന് നേരില്‍ ഹാജരാവാന്‍ തമിഴ്നാട് വനിത കമീഷന്‍ ചെയര്‍മാന്‍ കുമരി ഉത്തരവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ഇവര്‍ കലാക്ഷേത്ര കാമ്ബസ് സന്ദര്‍ശിച്ച് പ്രതിഷേധത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നുവെങ്കിലും കമീഷന്‍റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഹൈദരാബാദിലുള്ള രണ്ട് പൂര്‍വവിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിത കമീഷന് വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന പരാതി നല്‍കി.
ദേശീയ വനിത കമീഷന്‍ ചെയര്‍മാന്‍ രേഖ ശര്‍മയും സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് ചെന്നൈ സിറ്റി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. സായ് കൃഷ്ണന്‍, സഞ്ജിത്ലാല്‍, ഹരിപത്മന്‍, ശ്രീനാഥ് എന്നീ അധ്യാപകര്‍ കലാപരിശീലനസമയത്തും മറ്റും വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് ആരോപണം.
വാട്സ്ആപ് ചാറ്റുകളിലും മറ്റും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അധ്യാപകര്‍ വിദ്യാര്‍ഥിനികള്‍ക്ക് അയക്കാറുണ്ടെന്ന് പരാതിയുണ്ട്.