Home Featured കലാക്ഷേത്രത്തിലെ അദ്ധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളുടെ ലൈംഗികാരോപണം; ഇരകളായവരില്‍ ആണ്‍കുട്ടികളും

കലാക്ഷേത്രത്തിലെ അദ്ധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളുടെ ലൈംഗികാരോപണം; ഇരകളായവരില്‍ ആണ്‍കുട്ടികളും

by admin

ചെന്നൈ: ചെന്നൈ കലാക്ഷേത്രത്തിലെ അധ്യാപകനെതിരെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണത്തില്‍ പോലീസ് കേസെടുത്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച്‌ 90 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞദിവസം വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നേടിട്ട് ഇടപെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അധ്യാപകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

അദ്ധ്യാപകര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ക്യാമ്ബസില് ഉയരുന്നത്. വര്‍ഷങ്ങളായി അധ്യാപകരില്‍ നിന്ന് ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നു. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിക്കാറുണ്ട്. ഇരയാവര്‍ക്കിടയില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന പെരുമാറ്റമാണ് അദ്ധ്യാപകര്‍ കാണിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ കലാക്ഷേത്ര ക്യാമ്ബസ് ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ക്കെതിരെ 100നടുത്ത് പരാതികളാണ് ഇതിനോടകം ലഭിച്ചതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എഎസ് കുമാരി പറഞ്ഞു. പരാതികള്‍ അന്വേഷിച്ച്‌ നടപടികള്‍ സ്വീകരിക്കുമെന്ന് എഎസ് കുമാരി വിദ്യാര്‍ത്ഥികളെ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group