ബെംഗളൂരു : 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽമലയാളത്തിൽനിന്നുള്ള രണ്ട് ചിത്രങ്ങൾക്ക് അംഗീകാരം. ഇന്ത്യൻ സിനിമാവിഭാഗത്തിൽ മികച്ച രണ്ടാമത്തെ സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക് തിരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലപാതകത്തിനിരയായ മധുവിന്റെ ജീവിതത്തെ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്ത ‘ആദിവാസി’ എന്ന സിനിമ കർണാടക ചിത്രകലാപരിഷത്തിന്റെ പ്രത്യേക പരാമർശം നേടി.
ഏഷ്യൻ മത്സരവിഭാഗത്തിൽ ഇൻഡോനേഷ്യൻ സിനിമയായ ബിഫോർ ഈ ആൻഡ് ദെൻ(സംവിധാനം: കാമില അന്ദിനി), ഇറാനിയൻ സിനിമയായ മദർലെസ്(സംവിധാനം:സയ്യിദ് മോർടെസാ ഫാതെമി) എന്നിവ മികച്ച സിനിമക്കുള്ള പുരസ്കാരം പങ്കിട്ടു. ശ്രീലങ്കൻ സിനിമയായ സാൻഡിനാണ് (സംവിധാനം: വസികേശ ചന്ദ്രശേഖരം) രണ്ടാംസ്ഥാനം. ബംഗ്ലാദേശി സിനിമയായ എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സ് (സംവിധാനം: അക്രം ഖാൻ), ഇന്ത്യൻ സിനിമയായ ‘വിരാടപുരാട വിരാഗി’ (സംവിധാനം: ബി.എസ്. ലിംഗവരു എന്നിവ മൂന്നാംസ്ഥാനം പങ്കിട്ടു.
ബാഡിഗർ ദേവേന്ദ്ര സംവിധാനം ചെയ്ത ഇന്ത് എന്ന സിനിമ സ്പെഷ്യൽ ജൂറിയുടെ പ്രത്യേക പരാമർശവും നേടി.
ഓണ്‍ലൈനില്‍ 30 കിലോയോളം പടക്കം വാങ്ങിയ പ്രവാസി യുവാവിനെതിരെ കേസ്
കണ്ണൂര്‍: വിഷു ആഘോഷം പൊടിപൊടിക്കാനായി ഓണ്‍ലൈനില്‍നിന്ന് പടക്കം വാങ്ങിയ പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു.ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടില്‍ വന്ന യുവാവാണ് ഓണ്‍ലൈനില്‍ പടക്കം വാങ്ങിയത്.യുവാവിന് കൊറിയര്‍ പടക്കം എത്തിയത് തലശ്ശേരി കണ്ടിക്കലില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വടക്കുമ്ബാട് സ്വദേശിയായ ഗള്‍ഫുകാരന് കണ്ടിക്കലിലെ കൊറിയര്‍ സര്‍വീസില്‍ ഇന്ന് രാവിലെയോടെയാണ് 30 കിലോയോളം പടക്കം എത്തിയത്.
വിവരമറിഞ്ഞ് തലശേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കാണാനായില്ല. തുടര്‍ന്ന് ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തയാള്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കി മടങ്ങുകയായിരുന്നു. സഹോദരിയോടൊത്ത് വന്ന പ്രവാസിയായ യുവാവിനോട് പോലീസ് വിവരം തിരക്കി.സ്‌ഫോടക വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. യുവാവിനെതിരെ കേസെടുത്തശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.