കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് സി വോട്ടര്‍ എബിപി അഭിപ്രായ സര്‍വേ ഫലം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന് ആണ് വ്യക്തമായ മുന്‍തൂക്കം. ബിജെപി 68 മുതല്‍ 80 വരെ സീറ്റുകളാണ് നേടുക. എന്നാല്‍ കോണ്‍ഗ്രസ് ആകെയുളള 224 സീറ്റുകളില്‍ 115 മുതല്‍ 127 സീറ്റു വരെ നേടുമെന്നും സര്‍വേയില്‍ പ്രവചിക്കുന്നു. കര്‍ണാടകയില്‍ ജെഡിഎസ് 23 മുതല്‍ 35 സീറ്റ് വരെ നേടും. മറ്റുളള കക്ഷികള്‍ രണ്ട് സീറ്റ് വരേയും നേടും. കര്‍ണാടകയുടെ തീരദേശമേഖലയില്‍ ബിജെപി 46% വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രവചനം.
ഭക്ഷണം പാചകം ചെയ്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ദില്ലിയിലെ ബല്‍സ്വായില്‍ ഭക്ഷണം പാചകം ചെയ്തു വെക്കാത്തതിനാല്‍ ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു. ജോലിക്ക് പോയി തിരിച്ചുവന്നപ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് 28കാരനായ യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബജ്റംഗി ഗുപ്ത എന്ന യുവാവ് ചായക്കട നടത്തുകയായിരുന്നു. വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഭാര്യ ഭക്ഷണം പാചകം ചെയ്തിരുന്നില്ല.ഞായറാഴ്ച്ച രാത്രിയാണ് യുവതിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. . മര്‍ദ്ദനത്തില്‍ യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിക്കുന്നത്.