ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ശനിയാഴ്ച മലയാള ചിത്രം ജനഗണമന പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് ബനശങ്കരി സുചിത്രയിലാണ് പ്രദർശനം.
ചലച്ചിത്രോത്സവത്തിൽ മികച്ച പ്രേക്ഷക പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
ആദ്യദിനത്തിൽ രാജാജിനഗർ ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിൽ പ്രദർശിപ്പിച്ച ‘ എ ടെയിൽ ഓഫ് റ്റു സിസ്റ്റേഴ്സ്’, സ്റ്റോൺ ടർട്ടിൽ, മിൻസ്ക് തുടങ്ങിയ സിനിമകൾ കൈയടി നേടി.
,ഇന്നത്തെ സിനിമകൾ
*ഒറിയോൺ മാൾ പി.വി.ആർ. സിനിമാസ്: സ്ക്രീൻ 3 രാവിലെ 10.30 സിനിമ ബണ്ടി, 1.30-നയൺ ഹിൽസ് വൺ വാലി, 4.30 സേഫ് പ്ലേസ്, 7.30 ടോറാസ് ഹസ്ബൻഡ്.
- സ്ക്രീൻ 4 രാവിലെ 9.45-ഫോട്ടോ, 12.45 കൊറമ്മ 3.45 ഓർക്കസ്ട്ര മൈസൂരു, 6.45-ഗന്ധഥ ഗുഡി
- സ്ക്രീൻ 5- രാവിലെ 10-മിറാക്കിൾ: ലെറ്റേഴ്സ് റ്റു ദ പ്രസിഡന്റ്, ഉച്ചയ്ക്ക് 1- ഉറ്റമ, 4-ആൻ, 7- ദി വെയ്ൽ.
*സീൻ 5- രാവിലെ 10.15 ആരാരിരാരോ, 1,15-ദി കൗറി ഗെയിം, 4.15- ദി ഗാർഡ്, 7.15 ഐലൻഡ് ഓഫ് ലോസ്റ്റ് ഗേൾസ്.
*സ്ക്രീൻ 7- രാവിലെ 10.30 വാൽവി, 1.30 എ ഹൗസ് വിത്ത് നോ നെയിം, 4.30- ബിഫോർ, നൗ ആൻഡ് ദെൻ, 7.30-ലൗ ലൈഫ്. * ബനശങ്കരി സുചിത്ര. ഉച്ചയ്ക്ക് 1- ജനഗണ മന
അമിത്ഷായ്ക്ക് വിരുന്നൊരുക്കി യെദ്യൂരപ്പയും വിജയേന്ദ്രയും
മംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.
യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന് വിജയേന്ദ്രയെ മുന്നില്‍ നിറുത്തിയത് വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്ക് പ്രഭാത ഭക്ഷണം യെദ്യൂരപ്പയുടെ വസതിയിലായിരുന്നു. യെദ്യൂരപ്പയും മകന് വിജയേന്ദ്രയും പൂച്ചെണ്ട് നല്കി ഷായെ സ്വീകരിച്ചു. വിജയേന്ദ്രയ്ക്ക് പൂച്ചെണ്ട് കൈമാറാനുള്ള ഷായുടെ ആവശ്യ പ്രകാരം യെദ്യൂരപ്പ പൂച്ചെണ്ട് മകന് നല്കി, തുടര്‍ന്ന് വിജയേന്ദ്ര പൂച്ചെണ്ട് അമിത് ഷായ്ക്ക് സമ്മാനിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പെണ്‍മക്കള്‍ക്കൊപ്പം വിജയേന്ദ്ര, ഷായ്ക്ക് ഭക്ഷണം വിളമ്ബുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി.
അമിത് ഷാ എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിജയേന്ദ്ര പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാദ്ധ്യതയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്നും പറഞ്ഞു.
അതേസമയം, അമിത് ഷായുമായി പ്രത്യേക ചര്‍ച്ച നടന്നില്ലെന്നും രാഷ്ട്രീയം ഒഴികെയുള്ള കാര്യങ്ങള്‍ സംസാരിച്ചെന്നും വിജയേന്ദ്ര പറഞ്ഞു. വരുണ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു മറുപടി. ശിക്കാരിപുര നിയോജക മണ്ഡലത്തില്‍ ഒരു തവണ പര്യടനം നടത്തി. അവിടെ വീണ്ടും പര്യടനം നടത്തുമെന്നും പറഞ്ഞു. യെദ്യൂരപ്പയാണ് നിലവില്‍ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വത്തില്‍ പിടിപാടുണ്ടെന്ന സന്ദേശമായാണ് ഷായുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. യെദ്യൂരപ്പയുടെ മൗനം ബലഹീനതയായി ആരും കാണരുതെന്നും പശ്ചാത്തപിക്കുമെന്നും വിജയേന്ദ്ര തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ഇന്‍ചാര്‍ജ് അരുണ്‍ സിംഗ്, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരും യെദ്യൂരപ്പയുടെ വസതിയില്‍ എത്തിയിരുന്നു.