Home Featured ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെട്ട് പോലീസ്

ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെട്ട് പോലീസ്

by admin

ബെംഗളൂരു : ബംഗളൂരുവിൽ കടുവത്തോൽ വിൽപ്പന നടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കുടുംബാംഗങ്ങളോട് 40 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പോലീസുകാർ.

മാറത്തഹള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രംഗേഷ്, ഹെഡ് കോൺസ്റ്റബിൾ ഹരിഷ് എന്നിവരാണ് രാമഞ്ജനേയ എന്നയാളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഹരീഷിനെയും ഇവരെ സഹായിച്ച ഷാബ്ബിർ, സാക്കിർ എന്നിവരെയും അറസ്റ്റു ചെയ്തതായി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു. സബ് ഇൻസ്പെക്ടർ രംഗേഷിനായി തിരച്ചിൽ ആരംഭിച്ചു.തിരച്ചിലിനോടുവിൽ രംഗേഷിനെ പിടികൂടി.

എന്നാൽ കേസെടുക്കാതെ രംഗേഷും ഹരിഷും യുവാവിനെ വിജനമായ സ്ഥലത്തുകൊണ്ടുപോയി. തുടർന്ന് യുവാവിന്റെ കുടുംബത്തെ വിളിച്ച് മോചനദ്രവ്യമായി 40 ലക്ഷംരൂപ ആവശ്യപ്പെട്ടു. കാശ് തന്നില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ ബാഗലൂർ പോലീസ്സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരായ രംഗേഷും ഹരിഷുമാണ് പിന്നിലെന്ന് മനസ്സിലായത്.

കർണാടക മുൻ മന്ത്രി അഞ്ജനമൂർത്തി അന്തരിച്ചു

ബെംഗളൂരു : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ അഞ്ജനമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.

ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല മണ്ഡലത്തിൽനിന്ന് 1989, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 1993-ൽ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ഭവനവകുപ്പ് മന്ത്രിയായി.

നെലമംഗലയിലെ ഇന്ദിരാനഗറിലായിരുന്നു താമസം. 1980 മുതൽ 82 വരെ കോൺഗ്രസ് ബെംഗളൂരു റൂറൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2003-ൽ കർണാടക എസ്.സി.-എസ്.ടി. കമ്മിഷൻ ചെയർമാനായി. അഞ്ജനമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യുരപ്പ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group