ബെംഗളൂരു: ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം ട്രാൻസ്‌പോർട്ട് ജീവനക്കാർ ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ അൻപുകുമാറുമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ധനുഷും മീനയും വിവാഹിതരാവുന്നു, വെളിപ്പെടുത്തലുമായി നടന്‍ രംഗനാഥന്‍
നടി മീനയുടെ ഭര്‍ത്താവ് ഈ അടുത്ത കാലത്താണ് അന്തരിച്ചത്. തുടര്‍ന്ന് നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയര്‍ന്നിരുന്നു.ഇപ്പോഴിതാ ഈ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് രംഗനാഥന്‍ പറയുന്നത്.
ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ട് ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’എന്നും രംഗനാഥന്‍ പറയുന്നു.സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി യൂട്യൂബ് ചാനലിലൂടെ വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍.