ബാംഗ്ലൂർ; ടൗൺ ഹാളിൽ
BTM മസ്ജിദുൽ തക്വാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ മുന്നൊരുക്കം പരിപാടിയിൽ ബഹു ഭാഷ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി അബുദാബി. പ്രമുഖ പണ്ഡിതൻ കബീർ ബാഖവി ഉസ്താദ് എന്നിവർ ഒരേ ദിവസം പങ്കെടുക്കുന്ന ചരിത്ര സംഗമം. ബാംഗ്ലൂരിൽ താമസിക്കുന്ന വിശ്വാസികളെ സമ്മതിച്ച് സന്തോഷമുള്ള സംഗമം. മാർച്ച് 17വെള്ളിയാഴ്ച അസർ നിസ്കാരാന്തരം ടൗൺ ഹാളിൽ ആന്ദ്ര പൊങ്കനൂർ ദാറുൽ ഹുദ പ്രിൻസിപ്പൽ ഉസ്താദ് ശറഫുദ്ധീൻ ഹുദവിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിക്കും.
കൃത്യo 5മണിക്ക് ബാംഗ്ലൂരിൽ നിന്ന് തിരഞ്ഞെടുത്ത മദ്രസ വിദ്യാർത്ഥികളുടെ ദഫ് മത്സരം നടക്കും 6.45ന്ന് തക് വിയ്യത്തുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സിദീഖ് തങ്ങളുടെ ആദ്യക്ഷതയിൽ ഹാരിസ് MLA പോഗ്രാം ഉൽഘടനം ചെയ്യും. വിഷിഷ്ട്ടാ അതിഥികളായി. BTM MLA യും മുൻ ഹോം മിനിസ്റ്ററുമായ രാമലിംങ്ങറെഡ്ഢി MLA.
ഫാറൂഖ് MLC. MMA പ്രസിഡന്റ്. NA മുഹമ്മദ് സർ പങ്കെടുക്കും, 7മണിക്ക് റമളാനിന്റെ മുന്നൊരുക്കം എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ അഹ്മദ് കബീർ ബാഖവി ഉസ്താദിന്റെ പ്രഭാഷണം നടക്കും 8.30ന്ന് വിശ്വാസികൾക് റമദാൻ വസന്തം എന്നവിഷയത്തിൽ ബഹുഭാഷ പണ്ഡിതൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയും പ്രഭാഷണം നടത്തും ബാംഗ്ലൂരിലുള്ള വിവിധ മതസംഘടനയുടെയും രാഷ്ട്രീയ നേതാക്കളും പങ്കടുക്കും ദഫ് മത്സരത്തിൽ വിജയിക്കുന്ന ടീമിനുള്ള ക്യാഷ് അവാർഡും സമ്മാനദാനവും നടക്കും
ബംഗളുരുവില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഒളിച്ചോടിയ വീട്ടമ്മയുടേത്
ബംഗളുരു: ബംഗളുരുവിലെ ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയുടെ മൃതദേഹം വീപ്പയില്‍ കാണപ്പെട്ട സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസ്.കര്‍ണാടകയില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും പാര്‍ട്ടി ദേശീയവക്‌താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്‌തു. നിയമസഭാതെരഞ്ഞെടുപ്പിനു മുമ്ബ് ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായാണു കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കഴിഞ്ഞ ഡിസംബറിനുശേഷം കര്‍ണാടകയില്‍ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ വീപ്പയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ഏറ്റവുമൊടുവില്‍, കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10-നും 11-നുമിടയിലാണു ബൈയപ്പനഹള്ളി റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശനകവാടത്തിനരികില്‍ മൃതദേഹം വീപ്പയിലാക്കി മുകളില്‍ തുണികള്‍ നിറച്ച് അടച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമല്ലെന്നും തമന്ന(27)യെന്ന യുവതിയെ ഭര്‍തൃസഹോദരനാണു കൊലപ്പെടുത്തിയതെന്നും ബംഗളുരു പോലീസ് പറഞ്ഞു.ബിഹാറില്‍നിന്ന്, ഭര്‍ത്താവ് അഫ്രോസിനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം ഒളിച്ചോടിയതാണു തമന്ന. ഇരുവരും ബംഗളുരുവില്‍ താമസിക്കുന്നതിനിടെ ഭര്‍തൃസേഹാദരന്‍ കമാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞമാസം 12-നു തമന്നയെ കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് മൃതദേഹം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വീപ്പയില്‍ തള്ളി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതാണു നിര്‍ണായകമായത്. മൂന്ന് പ്രതികള്‍ അറസ്‌റ്റിലായെന്നും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും കര്‍ണാടക പോലീസ് വ്യക്‌തമാക്കി.,മൂന്നുമാസം, മൂന്ന് മൃതദേഹങ്ങള്‍; എല്ലാം റെയില്‍വേ സ്‌റ്റേഷനില്‍
കഴിഞ്ഞ ഡിസംബര്‍ ആറിനാണു സമാനമായ രീതിയില്‍ ആദ്യമൃതദേഹം കണ്ടെത്തിയത്. ട്രെയിനില്‍ കണ്ടെത്തിയ വീപ്പയിലെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന്, ജനുവരി നാലിന് ബംഗളുരുവിലെ യശ്വന്ത്‌പുര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും നിരവധി പരുക്കുകളോടെയുള്ള മൃതദേഹം കണ്ടെത്തി. ആദ്യത്തെ രണ്ട് കേസുകളിലും കൊല്ലപ്പെട്ട സ്‌ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്ന് കൊലപാതകങ്ങള്‍ക്കും പരസ്‌പരബന്ധമുണ്ടെന്ന അഭ്യൂഹം േപാലീസ് തള്ളി. പരമ്ബരക്കൊലയാളിയെന്നു സംശയിക്കാന്‍ തെളിവുകളില്ലെന്നു െറയില്‍വേ പോലീസും അറിയിച്ചു.