ബെംഗളൂരു: മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തിയതില്‍ പ്രകോപിതനായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാമുകന്.ബെംഗളുരുവിലാണ് കൊടുംക്രൂരത. 23കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25 കാരനായ മനോജ് എന്നയാളെ ബെംഗളൂരു വില്‍സണ്‍ ഗാര്ഡന് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയും പ്രതിയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു.
മൂന്ന് വര്‍ഷം മുമ്ബ് മനോജും പെണ്‍കുട്ടിയും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അന്ന് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. പിന്നീട് മനോജ് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ചേര്‍ന്നു. ഒരു വര്‍ഷം മുമ്ബ്, അവര്‍ വീണ്ടും ഫേസ്ബുക്കില്‍ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്തു, മനോജ് അവളോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ അവള് അത് സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
എന്നാല്‍, അടുത്തിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചത് മനോജിനെ പ്രകോപിപ്പിച്ചു. ചൊവ്വാഴ്ച ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി സ്വന്തം വീട്ടിലേക്ക് പോയ പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.