Home Featured ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾപിരിവ് ഇന്നുമുതൽ.

ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾപിരിവ് ഇന്നുമുതൽ.

മൈസൂരു : ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിൽ ടോൾപിരിവ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ബെംഗളൂരു മുതൽ മറ്റൂരിലെ നിദാഘട്ടവരെയുള്ള 56 കിലോമീറ്റർ ഭാഗത്താണ് ടോൾപിരിവ്.ബിഡദിക്ക് സമീപത്തെ കനിമിനികെ ടോൾ പ്ലാസയിൽനിന്നാണ് ടോൾ പിരിക്കുക. 135 രൂപ മുതൽ 880 രൂപ വരെയാണ് ഒറ്റത്തവണത്തെ ടോൾനിരക്ക്. കാറുകൾക്ക് 135 രൂപയാണ് ഈടാക്കുക. ടോൾ പ്ലാസയിൽ 11 ഗേറ്റുകളുണ്ടാകും. ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് ടോൾപിരിവ് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായില്ലെന്ന് പരാതി ഉയർന്നതോടെ നീട്ടിവെക്കുകയായിരുന്നു.അതേസമയം, നിദാഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ഭാഗത്തെ ടോൾനിരക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ നിരക്ക് കൂടി പുറത്തുവന്നാൽ മാത്രമേ അതിവേഗപാതയിൽ യാത്രചെയ്യാൻ ആകെ എത്ര തുക മുടക്കണമെന്ന് വ്യക്തമാകൂ.

ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ കര്‍ണാടക സ്വദേശി പിടിയില്‍

കൂത്തുപറമ്ബ്: ജ്വല്ലറിയുടെ ഷട്ടറിന്‍റെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ കര്‍ണാടക സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.കര്‍ണാടക ചിക്ബാലാപുറിലെ എന്‍. ഹരീഷ് (22) ആണ് പിടിയിലായത്. മോഷണ ശ്രമം ശ്രദ്ധയില്‍പെട്ട കാല്‍നടയാത്രികന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. തലശേരി റോഡിലെ ഷാബിന ജ്വല്ലറിയുടെ പൂട്ട് പൊളിച്ചായിരുന്നു കവര്‍ച്ചാ ശ്രമം നടത്തിയത്.പോലീസ് സ്ഥലത്തെത്തുന്പോള്‍ കടയുടെ ഒരു പൂട്ട് പൊളിച്ച നിലയിലായിരുന്നു. കവര്‍ച്ചാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group