ബെംഗളൂരു : സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട എയർ ഏഷ്യവിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ 6.45-ന് പറന്നുയർന്ന ഐ5 2472 നമ്പർ വിമാനമാണ് 10 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഒമ്പതുമണിക്ക് ലഖ്നൗവിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്.അതേസമയം, നേരിയ സാങ്കേതികത്തകരാറാണ് വിമാനത്തിനുണ്ടായിരുന്നതെന്നും പകരം വിമാനം ഏർപ്പെടുത്തിയതായുംവിമാനക്കമ്പനി അധികൃതർ അറിയിച്ചു.
പറന്നുയർന്ന് മിനിറ്റുകൾ പിന്നിടുന്നതിനിടെ സാങ്കേതികത്തകരാർ തിരിച്ചറിഞ്ഞ പൈലറ്റ് ബെംഗളൂരു വിമാനത്താവളത്തിലേക്കു തന്നെ വിമാനം തിരിച്ചുവിടുകയായിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കാനുള്ള സൗകര്യമൊരുക്കി. 6.55-ഓടെയായിരുന്നു ഇറങ്ങിയത്. വിമാനത്തിന് ഏതുതരത്തിലുള്ള തകരാറാണ് ഉണ്ടായതെന്നോ എത്ര യാത്രക്കാർ ഉണ്ടായിരുന്നെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സുമലത അംബരീഷ്
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നടിയും ലോക്‌സഭാംഗവുമായ സുമലത അംബരീഷ്.തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണം നടത്തുമെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും സുമലത വ്യക്തമാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്ന് 1,25,876 വോട്ടുകള്‍ക്കായിരുന്നു സുമലതയുടെ വിജയം.
കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ആണ് സുമലത പരാജയപ്പെടുത്തിയത്. സിനിമാ രംഗത്ത് സജീവമായിരുന്ന സുമലത കോണ്‍ഗ്രസ് നേതാവും നടനുമായ ഭര്‍ത്താവ് അംബരീഷിന്‍റെ മരണത്തോടെയാണ് രാഷ്‌ട്രീയത്തില്‍ സജീവമായത്. സുമലതയുടെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.